Categories
local news

വിധവാ സംരക്ഷണ പദ്ധതി ‘കൂട്ടിലൂടെ’ പങ്കാളിയെ കണ്ടെത്താം; പുരുഷന്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു

പദ്ധതിയുടെ ഭാഗമായി വിധവകളെ വിവാഹം കഴിക്കാന്‍ താത്പര്യമുള്ള പുരുഷന്‍മാര്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.

കാസർകോട്: ജില്ലാ ഭരണ സംവിധാനത്തിൻ്റെയും വനിതാ സംരക്ഷണ ഓഫീസിൻ്റെയും വിധവാ സംരക്ഷണ പദ്ധതിയായ ‘കൂട്ടിലൂടെ’ പങ്കാളിയെ കണ്ടെത്താന്‍ പുരുഷന്മാര്‍ക്ക് അവസരം. പദ്ധതിയുടെ ഭാഗമായി വിധവകളെ വിവാഹം കഴിക്കാന്‍ താത്പര്യമുള്ള പുരുഷന്‍മാര്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയില്‍ ആറ് മാസത്തിനകം എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച ശേഷം ബന്ധപ്പെട്ട രേഖകള്‍ സഹിതം വനിത സംരക്ഷണ ഓഫീസര്‍ക്ക് നേരിട്ടോ www.koottu.in ലൂടെയോ അപേക്ഷിക്കണം.

ആറ് മാസത്തിനകം എടുത്ത പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കി സാമൂഹ്യ സാമ്പത്തിക സ്ഥിതി അറിയിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ സാക്ഷ്യപത്രം, ഗുരുതര രോഗങ്ങള്‍ ഇല്ലെന്നുള്ള ഗവ. മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, അപേക്ഷകൻ്റെ സ്വഭാവത്തെക്കുറിച്ചും കുടുംബത്തിൻ്റെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ചും ബന്ധപ്പെട്ട വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം, വിവാഹമോചിതനാണെങ്കില്‍ അതു സംബന്ധിച്ച കോടതി രേഖകള്‍, ഭാര്യ മരണപ്പെട്ടതാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

വിലാസം: വനിത സംരക്ഷണ ഓഫീസര്‍, വനിത ശിശു വികസന വകുപ്പ് ,സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, വിദ്യാനഗര്‍, കാസര്‍കോട് -671123. ഫോണ്‍: 04994 255266 ,04994 256266 ,9446270127.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest