Categories
തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ എത്തുമ്പോള്‍
കേരള യാത്ര ധർമ്മടത്തെത്തിയപ്പോൾ സ്വീകരിക്കാൻ അനവധി അമ്മമാർ അവിടെ എത്തിയിരുന്നുവെന്നും അവർക്ക് താൻ ഒരു കത്ത് നൽകിയെന്നും അമ്മ പറഞ്ഞു.
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ. ധർമ്മടത്ത് മത്സരിക്കാനാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ തീരുമാനം. സ്വതന്ത്രയായായിരിക്കും മത്സരിക്കുക. മക്കൾക്ക് നീതി തേടി സംസ്ഥാനത്തുടനീളം യാത്ര നടത്തിയ വാളയാർ പെൺകുട്ടികളുടെ അമ്മ കേരള യാത്രയ്ക്കിടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം വ്യക്തമാക്കിയത്.
Also Read
മത്സരിക്കാനുള്ള കാരണവും അവർ വിശദീകരിച്ചു. കേരള യാത്ര ധർമ്മടത്തെത്തിയപ്പോൾ സ്വീകരിക്കാൻ അനവധി അമ്മമാർ അവിടെ എത്തിയിരുന്നുവെന്നും അവർക്ക് താൻ ഒരു കത്ത് നൽകിയെന്നും അമ്മ പറഞ്ഞു. ധർമ്മടത്ത് വോട്ട് തേടിയെത്തുന്ന മുഖ്യമന്ത്രിയോട് തന്‍റെ മക്കൾക്ക് നീതി തേടി തലമുണ്ഡനം ചെയ്ത ഒരമ്മ ഇവിടെ വന്നിരുന്നുവെന്ന് പറയണമെന്നാണ് അവർ അന്ന് ആവശ്യപ്പെട്ടത്.
തനിക്ക് നീതി നൽകിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും കത്തിൽ പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൽ നിരവധി അമ്മമാർ തന്നെ വിളിച്ചു എന്നും ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് ചോദിച്ചുകൂടെ എന്ന് അവർ ചോദിച്ചു എന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. സമരസമിതിയുമായി ആലോചിച്ച ശേഷം മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
Sorry, there was a YouTube error.