Categories
എക്സൈസ് വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തി; പോലീസിൻ്റെ പാസ് ഉപയോഗിച്ചാണ് അതിർത്തി കടത്ത്; സംഭവം വിവാദത്തിൽ; കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍
Trending News
സുല്‍ത്താന്‍ ബത്തേരി(വയനാട്): എക്സൈസ് വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയ സംഭവം വിവാദമാകുന്നു. വയനാട് മുത്തങ്ങയില്‍ലാണ് സംഭവം. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ സഹായത്തോടെ അതിര്‍ത്തി കടന്നത്. ഇവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ പാസ് അനുവദിച്ചത് തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി എന്നും പറയുന്നു.
Also Read
പകര്‍ച്ചവ്യാധി തടയല്‍ നിയമം ലംഘിച്ചതിനാൽ അധ്യാപികക്കെതിരെ കേസെടുക്കുമെന്ന് വയനാട് ജില്ല കലക്ടര്‍ അറിയിച്ചു. പാസ് അനുവദിക്കാന്‍ പൊലീസിന് അനുവദമില്ലെന്നും സംഭവം അന്വേഷിക്കുമെന്നും കലക്ടര്‍ പറഞ്ഞു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെയും ഡിവൈ.എസ്.പിക്കെതിരെയും വകുപ്പ്തല അന്വേഷണവും ഉണ്ടാകും.
Sorry, there was a YouTube error.