Categories
വയനാട്ടില്‍ വീണ്ടും കുരങ്ങുപനി; മരണം രണ്ടായി; ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് 19 പേരില്‍; തിരുനെല്ലി പഞ്ചായത്ത് പരിധി കുരങ്ങുപനിയുടെ കേന്ദ്രമോ.?
Trending News
വയനാട്/ തിരുവനന്തപുരം: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി മരണം സ്ഥിരീകരിച്ചു. ഏപ്രില്‍ 13നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാനന്തവാടി നാരങ്ങാക്കുന്ന് കോളനിയിലെ മാരി എന്നയാള്‍ക്കാണ് കുരങ്ങുപനിയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.
Also Read
ഇതോടെ സംസ്ഥാനത്തു ഈവര്‍ഷം കുരങ്ങുപനി ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് വയനാട് ജില്ല. കുരങ്ങുപനിയുടെ ഹോട്ട് സ്‌പോട്ടായി തിരുനെല്ലി പഞ്ചായത്ത് മാറി. ഈവര്‍ഷം രോഗം സ്ഥിരീകരിച്ച19 പേരില്‍ 16 ഉം തിരുനെല്ലി പഞ്ചായത്തില്‍ നിന്നുള്ളവരാണ്.
അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ പരിധിയിലെ നാരാങ്ങാക്കുന്ന് കോളനി, ബേഗൂര്‍ കോളനി, മണ്ണുണ്ടി കോളനി എന്നിവിടങ്ങളിലുള്ള ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിലെല്ലാം കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം ഏപ്രില്‍ ആറിന് മരിച്ച മാനന്തവാടി സ്വദേശി രാജു എന്നയാളുടെ മരണ കാരണവും കുരങ്ങുപനി എന്നാണ് സംശയം ഉയര്‍ന്നിട്ടുള്ളത്. ഇയാളുടെ സാമ്ബിള്‍ എടുക്കാത്തതിനാല്‍ ഇനി രോഗം സ്ഥിരീകരിക്കാൻ സാധിക്കില്ല എന്നാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. ലോക് ഡൗൺ നിലനിൽക്കെ കുരങ്ങുപനി പടരുന്നത് വയനാടിന് കൂടുതൽ പ്രതിസന്ധി സൃഷിടിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. അതിനാൽ തന്നെ കൂടുതൽ മുന്നൊരുക്കം നടത്താൻ സർക്കാർ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. കൊറോണ ഭീഷണി അകന്നത് വയനാടിന് ചെറിയ ആശ്വാസം പകർന്നിട്ടുണ്ട്.
Sorry, there was a YouTube error.