Categories
news

ഉരുൾപൊട്ടലിൽ ചാലിയാർപ്പുഴ അതി ഭീകരം; ഒഴുകിപ്പോയ മൃതദേഹങ്ങൾ 25 കിലോമീറ്റർ അകലെ കണ്ടെത്തി; നിരവധി മൃതദേഹങ്ങളാണ് കരക്കടിയുന്നത്

വയനാട്: ഉരുൾപൊട്ടലിൽ ദുരന്ത ഭൂമിയായി വയനാട്. ചാലിയാർപ്പുഴ അതി ഭീകരമായി ഒഴിക്കുന്നു. ഉരുൾപൊട്ടലുണ്ടായ മേൽപ്പാടിയിൽ നിന്നും ചാലിയാർ പുഴയിലൂടെ കിലോമീറ്റർ ഒഴുകിയ മൃതദേഹങ്ങൾ പോത്തുകൽ പഞ്ചായത്തിലെ ചാലിയാർ പുഴയുടെ തീരങ്ങളിൽ അടിഞ്ഞു. നിരവധി മൃതദേഹങ്ങൾ അവിടെനിന്ന് ലഭിച്ചു എന്നാണ് റിപ്പോർട്ട്. 25 കിലോമീറ്റർ അകലെയാണ് മൃതദേഹം കരക്കടിഞ്ഞത്. ഇതോടെ ചാലിയാറിന്റെ മഴവെള്ള പച്ചാൽ നമുക്ക് തിരിച്ചറിയാനാകും.

ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചുങ്കത്തറ കുന്നത്തു പൊട്ടി കടവിലും ഒരു മൃതദേഹം കിട്ടി. 15 വയസ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴ കഴിഞ്ഞ രണ്ട് ദിവസമായി നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇതിനിടെയിലാണ് ഇന്ന് പുലർച്ചെ വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടാകുന്നത്. രാവിലെ മുതൽ പുഴയിലൂടെ വീടിന്‍റെ അവശിഷ്ടങ്ങളും പാത്രങ്ങലടക്കമുള്ള സാധന സാമാഗ്രികളും കൂടെ മൃതദേഹവും ഒഴുകിയെത്തിയതായി നാട്ടുകാർ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *