Categories
വയനാട്ടിൽ വ്യാജമദ്യം കഴിച്ച വില്ലേജ് ഓഫീസർ പൂസായി റോഡരികിൽ കിടന്നു; കേസെടുത്ത് പോലീസ്
വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ബാബുവിനെ കമ്പളക്കാട് ഒന്നാംമൈലിൽ റോഡരികിലെ ചാലിൽ വീണനിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
മദ്യപിച്ച് റോഡരികിൽ വീണുകിടന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. വയനാട്ടില്‍ അഞ്ചുകുന്ന് വില്ലേജ് ഓഫീസർ എ.വി. ബാബുവിനെതിരെയാണ് ലോക് ഡൗൺ ലംഘിച്ചതിനും മോട്ടോർവാഹന നിയമപ്രകാരവും കമ്പളക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്.
Also Read
പള്ളിക്കുന്ന് ഭാഗത്തുനിന്ന് കമ്പളക്കാട്ടേക്ക് കാറിൽവരുന്ന വഴിയാണ് ഇദ്ദേഹം റോഡിൽ വീണതെന്നും ഇയാൾ വ്യാജമദ്യം കഴിച്ചിരുന്നതായും പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ബാബുവിനെ കമ്പളക്കാട് ഒന്നാംമൈലിൽ റോഡരികിലെ ചാലിൽ വീണനിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്‍റെ കാറും സമീപത്തുണ്ടായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് കമ്പളക്കാട് പോലീസെത്തി ബാബുവിനെ കല്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Sorry, there was a YouTube error.