Categories
channelrb special Kerala local news

ബോവിക്കാനത്തെ ജല സംഭരണി നോക്കുകുത്തിയാകുന്നു; ബലക്ഷയം പരിശോധിച്ച് കമ്മീഷൻ ചെയ്യണം; മുളിയാർ പീപ്പിൾസ് ഫോറം

മുളിയാർ(കാസർഗോഡ്): ബോവിക്കാനം ടൗണിൽ നിർമ്മിച്ച ജല സംഭരണി ഉടൻ കമ്മീഷൻ ചെയ്യണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം യോഗം ആവശ്യപ്പെട്ടു. മുളിയാറിലെ മുഴുവൻ പ്രദേശങ്ങളിലേക്കും ശുദ്ധജലം ലഭ്യമാക്കണമെന്നാണ് ആവശ്യം. പത്ത് വർഷം മുമ്പ് കോടികൾ മുടക്കി കേരള വാട്ടർ അതോറ്റി നിർമ്മിച്ച 24 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന കൂറ്റൻ ജല സംഭരണിയാണ് നോക്കുകുത്തിയായിരിക്കുന്നത്. ഇത് നിർമ്മിച്ചവർ, ഉദ്യോഗസ്ഥർ ഭരണസംവിധാനം മറുപടി പറയണമെന്നും മുളിയാർ പിപ്പിൾസ് ഫോറം ആവശ്യപ്പെട്ടു. വ്യക്തമായ മുൻ ധാരണയില്ലാതെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിർമ്മിച്ച ഈ സംഭരണി പ്രവർത്തനക്ഷമമാക്കാത്തത് മൂലം ബലക്ഷയം സംഭവിച്ചോ എന്നതും പരിശോധിക്കണം. കാസർകോട് നഗരസഭക്കും വിവിധ പഞ്ചായത്തുകളിലേക്കും മുളിയാർ പഞ്ചായത്തിലെ ബാവിക്കരയിൽ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. എന്നാൽ മുളിയാർ പഞ്ചായത്തിലെ ജനങ്ങൾക്ക് മതിയായ ജലം ഇന്നും വിതരണം ചെയ്യുന്നില്ല. അതിനായി പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും ഇതുവരെ ജൽ ജീവൻ പദ്ധതിയും മുളിയാറിൽ പൂർത്തീകരിക്കാത്തത് പ്രതിഷേ ധാർഹമാണെന്നും യോഗം കുറ്റപ്പെടുത്തി.
ഫോറം പ്രസിഡൻ്റ് ബി.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ശരീഫ് കൊടവഞ്ചി, കെ. സുരേഷ് കുമാർ, മൻസൂർ മല്ലത്ത്, വേണുകുമാർ, സാദത്ത് മുതലപ്പാറ എന്നിവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest