Categories
local news tourism trending

വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലായി ഉത്തര മലബാർ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കർ

കാസർഗോഡ്: വിനോദസഞ്ചാര വികസനത്തിൽ നാഴികക്കല്ലായി ഉത്തര മലബാർ ജലോത്സവം മാറുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് അച്ചാംതുരുത്തി പാലത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നിയമസഭാ സ്പീക്കർ ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്തു. സംഘാടകസമിതി ചെയർമാൻ കൂടിയായ എം രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ
കെ ഇമ്പശേഖർ, സബ് കലക്ടർ പ്രതീക്ജയിൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി വി സജീവൻ, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മുഹമ്മദ് അസ്ലം,

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാമോഹനൻ, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് എം ശാന്ത, ബി.ആർ.ഡി.സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ സുധാകരൻ, പി കെ ഫൈസൽ, ബങ്കളം കുഞ്ഞികൃഷ്ണൻ, ടി സി എ റഹ്മാൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി പി രാജു, കരിം ചന്തേര, ജെറ്റോ ജോസഫ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം ഹമീദ് ഹാജി, സണ്ണി അരമന, വി വി കൃഷ്ണൻ, സുരേഷ്പുതിയേടത്ത്, സി വി സുരേഷ്, ആൻറക്സ് ജോസഫ്, മുൻ ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, നിലവിലെ ഡിടിപിസിസെക്രട്ടറി ശ്യാം കൃഷ്ണൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ ത്രിതല പഞ്ചായത്ത് നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest