Trending News





മംഗളൂരു: ഉര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രിമിനല്‍ കേസില്‍ വാറണ്ട് പ്രതിയായ യുവാവ് 13 വര്‍ഷത്തിന് ശേഷം മുംബൈയില്‍ പൊലീസ് പിടിയിൽ. മംഗളൂരു ജെപ്പിനമൊഗരു പെഗാസസിന് സമീപത്തെ പ്രീതം ആചാര്യ (38)യെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
Also Read
ഉര്‍വ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഭാരതി ജിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് എച്ച്.വി, എ.എസ്.ഐ ഉല്ലാസ് മഹാലെ, ഹെഡ് കോണ്‍സ്റ്റബിള്‍ സുധാകര്‍, കോണ്‍സ്റ്റബിള്‍ സഫ്രീന എന്നിവരാണ് മുംബൈയില്‍ നിന്നും പ്രീതം ആചാര്യയെ അറസ്റ്റ് ചെയ്‌തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 403, 406, 408, 409, 415, 417, 420 എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രീതം ആചാര്യക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് മുങ്ങിയ ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
മുംബൈ ദഹിസര്‍ വെസ്റ്റിലെ ഖണ്ഡര്‍ പാദയിലെ ന്യൂ ലിങ്ക് റോഡില്‍ ആര്‍.ടി.ഒ ഓഫീസിന് സമീപമുള്ള ഹോട്ടലില്‍ മാനേജരായി ഇയാള്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം മുംബൈയിലെത്തി പ്രീതം ആചാര്യയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതി റിമാണ്ട് ചെയ്‌തു.

Sorry, there was a YouTube error.