Categories
രേഖകളില്‍പ്പെടാതെ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കും: മന്ത്രി വി.അബ്ദുറഹിമാന്
സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനായി തുക നീക്കിവെക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ 3.32 കോടി രൂപ നീക്കി വെച്ചു.
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
കാസർകോട്: സംസ്ഥാനത്ത് കോടിക്കണക്കിന് ആസ്തി വരുന്ന വഖഫ് വസ്തു വകകള്‍ ഉണ്ടെന്നും ഇവയില്‍ രേഖകളില്‍പ്പെടാതെ അന്യാധിപ്പെട്ടവ തിരിച്ചു പിടിക്കുമെന്നും കായിക, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് . കാസര്‍കോട് വഖഫ് ബോര്‍ഡ് രജിസ്ട്രേഷന് അദാലത്തും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Also Read
അന്യാധീനപ്പെട്ടു പോയ വഖഫ് ആസ്തികള്‍ തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് ഇച്ഛാശക്തിയോടെ മുന്നോട്ട് പോകും. പല ജില്ലകളിലും വഖഫ് സ്വത്തുക്കള്‍ കൈവശപ്പെടുത്തി വീടുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവക്കായി ഉപയോഗിക്കുന്നുണ്ട്. ഇത് ശരിയല്ല. വഖഫ് വക വസ്തുവകകള്‍ പലരീതിയില്‍ കൈയേറ്റം ചെയ്യപ്പെടുകയാണ്. രേഖകളില്‍ കാണാത്ത വഖഫ് സ്വത്തുക്കളെക്കുറിച്ചറിഞ്ഞാല് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചാല്‍ രേഖകള്‍ തിരിച്ചെടുക്കാന്‍ സാധിക്കും. വഖഫ് സ്വത്തുക്കളായി മുന്‍തലമുറ കൈമാറിയ വസ്തുവകകള്‍ പോലും അവരുടെ കുടുംബത്തില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയുള്ളവ അന്യാധീനപ്പെട്ടു പോകാനിടവരരുതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികള്‍ക്കായി വസ്തു വകകള്‍ വിട്ടു കൊടുക്കേണ്ടി വന്നാല്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. അതിനാല്‍ വഖഫില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ മടികാണിക്കേണ്ടതില്ല. കേരളത്തില്‍ 35000ലധികം വഖഫ് സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും 11000 രജിസ്ട്രേഷന് മാത്രമേ നടന്നിട്ടുള്ളൂ. ബാക്കിയുള്ളവയെ കൂടി രജിസ്റ്റര്‍ ചെയ്യിക്കാനാണ് അദാലത്ത് നടത്തുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയുടെ വിവരങ്ങള്‍ സംബന്ധിച്ചു പരിശോധനകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനായി തുക നീക്കിവെക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ 3.32 കോടി രൂപ നീക്കി വെച്ചു. എല്ലാക്കാലത്തും സര്‍ക്കാരിനെ ആശ്രയിച്ച് മുന്നോട്ട് പോകാന്‍ കഴിയണമെന്നില്ല. അതിനാല്‍ വഖഫ് ബോര്‍ഡിൻ്റെ തനതു വരുമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. എല്ലാ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് പൂര്‍ത്തിയാകുമ്പോള്‍ എല്ലാ ചിലവുകളും സ്വന്തമായി വഹിക്കാന്‍ വഖഫ് ബോര്‍ഡിന് കഴിയുമെന്നും അതിൻ്റെ തുടക്കമാണ് അദാലത്ത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വഖഫ് ബോര്‍ഡ് ചെയര്മാന് അഡ്വ.ടി.കെ.ഹംസ അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി, എ.പി.എം.മുഹമ്മദ് ഹനീഷ്, വഖഫ് ബോര്‍ഡ് അംഗങ്ങളായ അഡ്വ.എം.ഷറഫുദ്ദീന്, എം.സി.മായിന്‍ ഹാജി, പ്രൊഫ.കെ.എം.അബ്ദുള്‍ റഹീം, റസിയ ഇബ്രാഹിം, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എം.ജമാല്‍ എന്നിവര്‍ സംസാരിച്ചു. ബോര്‍ഡ് അംഗം അഡ്വ.പി.വി.സൈനുദ്ദീന്‍ സ്വാഗതവും ഓഫീസര്‍ ഇന്‍ ചാര്‍ഡ് എന്‍.റഹീം നന്ദിയും പറഞ്ഞു. വഖഫ് വസ്തുക്കളുടെ വികസനം എന്ന വിഷയത്തില്‍ ഹാമിദ് ഹുസൈന് കെ.പി ക്ലാസെടുത്തു.
Sorry, there was a YouTube error.