Categories
local news news

അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണ്ണമെന്റ് ചെർക്കളയിൽ; ഫെബ്രുവരി 19 മുതൽ 23 വരെ സംഘാടകസമിതി രൂപീകരിച്ചു

ചെർക്കള: മൂന്നാമത് അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ് ചെർക്കളയിൽ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 19 മുതൽ 23 വരെ നടത്തുന്നുവാൻ തീരുമാനിച്ചു. ടൂർണമെന്റിൻ്റെ വിജയത്തിനായി 150 പേർ അംഗങ്ങളായിട്ടുള്ള വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിന്നേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് ജെയിംസ് സി.വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദർ ബദരിയ്യ, വൈസ് പ്രസിഡന്റ്‌ സഫിയ ഹാഷിം, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മെമ്പർ ഹനീഫ പാറ, മുസ്ലിം ലീഗ് നേതാക്കളായ അബ്ദുല്ലക്കുഞ്ഞി ചെർക്കള, ടി.എം ഇഖ്ബാൽ, നാസർ ചെർക്കളം, ജലീൽ എരുതുംകടവ്, സി.പി.എം നേതാക്കളായ എ ആർ ധന്യവാദ്, ബലരാജ് ബേർക്ക, വ്യവസായ പ്രമുഖരായ സി.എ അഹമ്മദ് ഹാജി അസ്മാസ്, പി.ബി അച്ചു നായിമാർമൂല, ഇച്ചാമു ഉക്കാസ്, പി.ബി റിയാസ് സ്റ്റാർ, വോളിബോൾ അസോസിയേഷൻ ഭാരവാഹികളായ റോയ് മാത്യു, വി.വി വിജയ മോഹനൻ എന്നിവരും മുനീർ പി ചെർക്കളം, ബഷീർ ബി.എ കോലാച്ചിയടുക്കം, വിന്നേർസ് ക്ലബ്ബ് പ്രതിനിധികളായ നിസാർ അറംതോട്, നൗഷാദ് ചെർക്കള, ബച്ചി ചെർക്കള, സിദ്ദ ചെർക്കള, കലാം ചൂത്രവളപ്പ്, സമീർ സി, ഗഫൂർ സി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷുക്കൂർ ചെർക്കള സ്വാഗതവും സലാം ചെർക്കള നന്ദിയും പറഞ്ഞു.

കാസർഗോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്ന് ചെയർമാനായും ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ, സി.എച്ച് മുഹമ്മദ്‌ കുഞ്ഞി ചായിന്റടി, അബ്ദുല്ലക്കുഞ്ഞി ചെർക്കള, സി.വി ജെയിംസ് എന്നിവർ വർക്കിംഗ്‌ ചെയർമാൻമാരായും ഷുക്കൂർ ചെർക്കള കൺവീനറായും റോയ് മാത്യു ഓർഗനൈസിംഗ് പ്രസിഡന്റായും വി.വി വിജയ മോഹനൻ സെക്രട്ടറിയായും സലാം ചെർക്കള ട്രഷററായും ഉള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്. ഫിനാൻസ് കമ്മിറ്റി ചെയർമാൻ സി.കെ അഹമ്മദ് ഹാജി അസ്മാസ്, കൺവീനർ ടി.എം നിസാർ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ അച്ചു നായിമാർമൂല, കൺവീനർ ഗഫൂർ സി.എം ചെർക്കള, ടെക്നിക്കൽ കമ്മിറ്റി ചെയർമാനായി മുനീർ ചെമ്മനാട്, കൺവീനർ ഹംസ ചെർക്കള, ലോ ആൻഡ് ഓർഡർ കമ്മിറ്റി ചെയർമാനായി ഹാഷിം ബംബ്രാണി, കൺവീനർ ലത്തീഫ് സി.എച്ച്, ലീഗൽ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് നാസർ, കൺവീനർ അഡ്വക്കേറ്റ് ജുനൈദ്, ഗ്രൗണ്ട് കമ്മിറ്റി ചെയർമാനായി ഹസൈനാർ ചെർക്കള, കൺവീനർ ഗഫൂർ സി.കെ, ഇർഷാദ് വി.കെ പാറ, നജു ചെർക്കള, ഷരീഫ് ചെർക്കള, ബഷീർ റോഡ് , അലി ഹനീഫ, ഫുഡ് ആൻഡ് അക്കമഡേഷൻ കമ്മിറ്റി ചെയർമാനായി ആമു തായൽ, കൺവീനർ അബ്ദുൽ ഖാദർ തായൽ, ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി ചെയർമാൻ ആമു ദുബായ്, കൺവീനർ ശരീഫ് മൂസ്സ, മീഡിയ കമ്മിറ്റി ചെയർമാൻ സിജു കണ്ണൻ, കൺവീനർ നാസർ ചെർക്കളം, അഡ്വർടൈസ്മെന്റ് കമ്മിറ്റി ചെയർമാൻ ഷമീർ സി.എ കൺവീനർ ജയരാജ് കുണ്ടംകുഴി എന്നിവരെയും സംഘാടക സമിതിയുടെ വിവിധ സബ് കമ്മിറ്റികളായി തെരെഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest