Categories
articles news

പ്രോട്ടോകോൾ ലംഘനവും വി. മുരളീധരന്‍റെ കേന്ദ്രമന്ത്രിക്കസേരയും

മുരളീധരന്‍റെ പക്ഷപാതപരമായ നടപടിക്കെതിരെ പ്രവർത്തകർ കൂടി നിരാശ പ്രകടിപ്പിച്ചതോടെ വിഷയം ഗൗരവകരമായ മാറി.

സ്മിത മേനോനുമൊത്തുള്ള ഇന്ത്യൻ ഒസെൻറിക്ക് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുത്ത വിഷയത്തിൽ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന് മന്ത്രി പദവി നഷ്ടമായേക്കും. നയതന്ത്ര പ്രാധാന്യം ഉള്ള ഒരു സമ്മേളനത്തിൽ സർക്കാരിന്‍റെ അറിവില്ലാതെ തന്‍റെ സുഹൃത്ത് കൂടിയായ കൊച്ചിയിലെ പി.ആർ ഏജന്റിനെ പങ്കെടുപ്പിക്കുകയും വേദി പങ്കിടുകയും ചെയ്തതാണ് വിവാദമായത്.

സമ്മേളനത്തിന്‍റെ ചിത്രം സഹിതം തെളിവുകൾ പുറത്ത് വരികയും യുവതാന്ത്രിക് ജനതാദൾ ദേശിയ പ്രസിഡന്റ് സലിം മടവൂർ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാന മന്ത്രിക്ക് പരാതി നൽകി. പരാതിയിന്മേൽ ഇപ്പോൾ വിശദീകരണം തേടിയിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. വിദേശ കാര്യ വകുപ്പ് വിശദീകരണം നൽകണം. മുരളീധരനെ മാറ്റി നിർത്തി അന്വേഷണം വേണമെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

എം.ടി രമേഷ് ഉൾപ്പടെയുള്ള നേതാക്കൾ പ്രധാനമന്തിയുടെ ഓഫിസ് അന്വേഷിക്കണമെന്നും വ്യക്തമാക്കിയിരുന്നു. മുരളീധരന്‍റെ പക്ഷപാതപരമായ നടപടിക്കെതിരെ പ്രവർത്തകർ കൂടി നിരാശ പ്രകടിപ്പിച്ചതോടെ വിഷയം ഗൗരവകരമായ മാറി. മന്ത്രി സ്വജനപക്ഷപാതം കാണിക്കുകയായിരുന്നു ഇത് സത്യപ്രതിജ്ഞ ലംഘനമാണ്. സ്മിത മേനോനെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൊണ്ട് വന്നതിന് പിന്നിലും മുരളീധരന്‍റെ ശക്തമായ ഇടപെടലുണ്ട്. ബി.ജെ.പി അണികൾക്കിടയിലും ഈ വിഷയം കടുത്ത അതൃപ്തി ഉണ്ടാക്കുന്നു.

ശോഭ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ തഴഞ്ഞാണ് സ്മിതയെ നേതൃത്വത്തിലേക്ക് കൊണ്ട് വന്നത്. ഇതിനെതിരെ കൃഷ്ണദാസ് പക്ഷക്കാരായ നേതാക്കളുടെ നേതൃത്വത്തിൽ കനത്ത പ്രതിഷേധമാണ് കേന്ദ്രത്തെ അറിയിച്ചത്. ഇതോടെയാണ് മന്ത്രിയെ പദവിയിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കുന്നത്. ആർ.എസ്.എസ്സും മുരളീധരനെതിരെയുള്ള നിലപാടിലാണ്. മന്ത്രിയായി തുടരുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. മുരളീധരൻ രാജി വെച്ച് അന്വേഷണത്തെ നേരിടുകയാണെങ്കിൽ കുറ്റക്കാരനല്ലെന്ന് തെളിയുന്ന പക്ഷം ബി.ജെ.പി ക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നും വിലയിരുത്തുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *