Categories
ഓട്ടോറിക്ഷ തൊഴിലാളിയും കലാകാരനുമായ വിനയനും വേണം വിനീതരുടെ സഹായ ഹസ്തം; പ്രതീക്ഷയോടെ കുടുംബം
ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവായി കഴിഞ്ഞു. തുടർചികിത്സയ്ക്ക് ഇനിയും ഏറെ തുക വേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
Trending News
ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ
ക്ഷീരകര്‍ഷകരെ കാലത്തിനൊപ്പം നടക്കാന്‍ പ്രാപ്തരാക്കും; മന്ത്രി ചിഞ്ചുറാണി; മൃഗങ്ങൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ എക്സ്റേ യൂനിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവം; സംഘാടകസമിതി ഓഫീസ് തുറന്നു
കാസർകോട്: ഓട്ടോറിക്ഷ തൊഴിലാളിയും കലാകാരനുമായ വിനയരാജ് ഉദാരമതികളുടെ ചികിത്സാ സഹായം തേടുന്നു. കുറ്റിക്കോൽ വില്ലേജിലെ അത്തിയടുക്കം സ്വദേശിയായ വിനയരാജ് രണ്ടാമത്തെ കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തതിനെ തുടർന്നുണ്ടായ തുടർച്ചയായ പനി മരുന്ന് കഴിച്ചിട്ടും മാറാത്തതിനെ തുടർന്നാണ് കോഴിക്കോട്ടെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. പരിശോധനയിൽ കണ്ടെത്തിയ ട്യൂമർ സർജറിയിലൂടെ നീക്കം ചെയ്യുകയും കീമോ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സ നടത്തിവരികയുമാണ്.
Also Read
ഭാര്യയും രണ്ടുകുട്ടികളുമായി ജീവിത പ്രാരാബ്ധങ്ങളിൽ കഴിയുമ്പോൾ അപ്രതീക്ഷിതമായി രോഗബാധിതനുമായി. ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവായി കഴിഞ്ഞു. തുടർചികിത്സയ്ക്ക് ഇനിയും ഏറെ തുക വേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. നിർധന കുടുംബത്തെ സഹായിക്കാൻ നെല്ലിത്താവ് ഗ്രാന്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചികിത്സാ കമ്മറ്റി രൂപീകരിച്ചു.
ഉദുമ എം.എൽ.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു, സി.പി.എം. ഏരിയ സെക്രട്ടറി എം.അനന്തൻ എന്നിവർ രക്ഷാധികാരികളായും കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം ചെയർമാനും ശിവൻ അത്തിയടുക്കം കൺവീനറും, ജയപാലൻ ട്രഷററുമായാണ് ചികിത്സ കമ്മറ്റി. സുമനസുകളുടെ സഹായത്തിനായി വിനയരാജും കുടുംബവും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വിവരങ്ങൾക്ക് കൺവീനർ: 99955 77078.
SBI Bandaduka Branch
A/C No. 40724945045
IFSC Code: SBIN0071117
Google Pay: 9207303639.
Sorry, there was a YouTube error.