Categories
channelrb special Gulf international news trending

പൊടിക്കാറ്റില്‍ വാഹനങ്ങളുടെ കൂട്ടയിടി; മരണം ആറ്, നാടിനെ നടുക്കിയ ദൃശ്യം, ബ്രിട്ടനില്‍ റെഡ് അലര്‍ട്ടും അടിയന്തര അവസ്ഥയും പ്രഖ്യാപിച്ചു

മണിക്കൂറില്‍ 60 മൈല്‍ വേഗതയില്‍ വീശിയടിച്ച പൊടിക്കാറ്റാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം

മൊണ്ടാന / ബ്രിട്ടൻ: ഹാര്‍ഡിന് പടിഞ്ഞാറ് അഞ്ച് കിലോമീറ്റര്‍ അകലെ മൊണ്ടാന ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ‘ഹാര്‍ഡിനിനടുത്തുണ്ടായ അപകട വാര്‍ത്തയില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. അപകടത്തില്‍പ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നു. സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സിനോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്’, മോണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ജിയാന്‍ ഫോര്‍ട്ട് ട്വിറ്റ് ചെയ്തു.

മണിക്കൂറില്‍ 60 മൈല്‍ വേഗതയില്‍ വീശിയടിച്ച പൊടിക്കാറ്റാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ നിഗമനം. ഇരുപത്തിയൊന്ന് വാഹനങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്‌ച വൈകിട്ട് നാലരയോടെയാണ് സംഭവം. ആതിശക്തമായ കാറ്റിനെത്തുടര്‍ന്ന് കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം.

I’m deeply saddened by the news of a mass casualty crash near Hardin. Please join me in prayer to lift up the victims and their loved ones. We’re grateful to our first responders for their service.

— Governor Greg Gianforte (@GovGianforte)

ചുട്ടുപൊള്ളി ബ്രിട്ടന്‍, അടുത്തയാഴ്ച താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നേക്കും. അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദവും തെക്കന്‍ യൂറോപ്പില്‍നിന്നുള്ള ചുടുകാറ്റുമാണ് ചൂട് വര്‍ധിക്കാന്‍ കാരണം. കനത്ത ചൂടിനെ തുടര്‍ന്ന് ബ്രിട്ടനില്‍ റെഡ് അലര്‍ട്ടും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

കനത്ത ചൂട് ആയതിനാല്‍ തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പകല്‍ സമയത്ത് ബീച്ചോ പാര്‍ക്കോ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ പോകരുതെന്നും ബ്രിട്ടന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പകല്‍സമയത്ത് പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

യു.കെയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 38.7 ഡിഗ്രി സെല്‍സ്യസാണ്. 2019 ല്‍. അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ താപനില പരിധിവിട്ടു ഉയരാമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. മുന്‍കരുതല്‍ സ്വീകരിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, വേല്‍ ഓഫ് യോര്‍ക്ക് തുടങ്ങിയ മേഖലകളിലാണ് താപനില ഏറ്റവും കൂടുതല്‍ ഉയരുക.

താപനില പരിധിവിട്ടാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു പുറമെ വൈദ്യുതി, കുടിവെള്ള വിതരണം, റോഡ് , റെയില്‍ ഗതാഗതം തുടങ്ങിയവയെയും ബാധിച്ചേക്കാം. പലയിടത്തും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നത് പരിഗണനയിലാണ്. താപനില 40 ഡിഗ്രി എത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഉള്ളതിനാലാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *