Categories
health Kerala news

രാജ്യത്ത് പുതിയ കോവിഡ് വകഭേദം; സംസ്ഥാനം ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്; കോവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

ക്രിസ്മസ് ന്യൂ ഇയർ അവധി ദിവസങ്ങളാണ് വരുന്നത്. തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുന്നവർ മാസ്കുകൾ വെക്കാൻ ശ്രദ്ധിക്കണം.

രാജ്യത്ത് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുന്നവർ മാസ്കുകൾ വെക്കാൻ ശ്രദ്ധിക്കണമെന്നും വീണാ ജോർജ് പറഞ്ഞു.

ക്രിസ്മസ് -ന്യൂ ഇയർ അവധി ദിവസങ്ങൾ വരുന്ന പശ്ചാത്തലത്തിൽ ജാ​ഗ്രത പാലിക്കണം. രാജ്യത്ത് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി നിർദ്ദേശിച്ചു. നിലവിൽ സംസ്ഥാനത്ത് കോവിഡ് കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കേസുകളും കുറവാണ്. പക്ഷേ അന്തർദേശീയ ദേശീയ തലത്തിൽ കോവിഡ് കേസുകളുയരുന്ന സാഹചര്യത്തിൽ കേരളവും ജാഗ്രത പാലിക്കണം.

ക്രിസ്മസ് ന്യൂ ഇയർ അവധി ദിവസങ്ങളാണ് വരുന്നത്. തിരക്ക് കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോകുന്നവർ മാസ്കുകൾ വെക്കാൻ ശ്രദ്ധിക്കണം. വയോധികരെയും മറ്റ് രോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം നിരീക്ഷിക്കണം. സംസ്ഥാനത്ത് ജനിതക വ്യതിയാനമുണ്ടായ കോവിഡ് വൈറസ് സാന്നിധ്യവും ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest