Categories
വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ സര്‍വീസ് നടത്തും; വേഗം കൂട്ടാന്‍ മൂന്ന് ഘട്ടങ്ങളായി ട്രാക്കുകള്‍ പരിഷ്‌കരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിൻ്റെ ആദ്യ യാത്ര. ഉദ്ഘാടന ശേഷം മോദി യാത്രക്കാരുമായി സംവദിക്കും.
Trending News
കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ട്രെയിനിൻ്റെ വേഗം കൂട്ടാന്‍ മൂന്ന് ഘട്ടങ്ങളായി ട്രാക്കുകള്‍ പരിഷ്‌കരിക്കും. വേഗം കൂട്ടാന്‍ വളവുകള്‍ നിവര്‍ത്തും. തുടക്കത്തില്‍ 70 മുതല്‍ 110 കീമി വരെയാണ് വേഗത. ഡബിള്‍ സിസ്റ്റന്‍സ് സിഗ്നല്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Also Read
ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പമാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയത്. ഈ മാസം 25ന് പ്രധാനമന്ത്രി തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിൻ്റെ ആദ്യ യാത്ര. ഉദ്ഘാടന ശേഷം മോദി യാത്രക്കാരുമായി സംവദിക്കും. 25 ന് ശേഷം യാത്രക്കാര്‍ക്ക് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും.
ട്രെയിനിന്റ സമയക്രമവും ടിക്കറ്റ് നിരക്കും ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച സൂചനകൾ പുറത്തു വന്നത്. അതേസമയം ഷെഡ്യൂള്‍ സംബന്ധിച്ച ഔദ്യോഗിക നോട്ടിഫിക്കേഷന്‍ റെയില്‍വേ പുറത്തിറക്കിയിട്ടില്ല. കഴിഞ്ഞ ദിവസം വന്ദേഭാരതിൻ്റെ ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കാൻ കഴിഞ്ഞിരുന്നു.
Sorry, there was a YouTube error.