Categories
നികുതി പിരിവിലും പദ്ധതി നിര്‍വഹണത്തിലും നൂറുശതമാനം നേട്ടം; ഡി.ഡി.പിയുടെ അനുമോദനം ഏറ്റുവാങ്ങി വലിയപറമ്പ ഗ്രാമ പഞ്ചായത്ത്
പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.വിഹരിദാസില് നിന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. വി സജീവന് ഉപഹാരം ഏറ്റു വാങ്ങി
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
കാസർകോട്: നൂറു ശതമാനം പദ്ധതി തുക വിനിയോഗിക്കുകയും സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിന് നാല് മാസം മുമ്പേ നവംബറില്‍ തന്നെ നൂറു ശതമാനം നികുതി പിരിവും സംസ്ഥാനത്ത് ആദ്യമായി പൂര്‍ത്തിയാക്കിയ വലിയപറമ്പ പഞ്ചായത്ത് ഭരണസമിതിയേയും ജീവനക്കാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് അനുമോദിച്ചു.
Also Read
പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.വിഹരിദാസില് നിന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. വി സജീവന് ഉപഹാരം ഏറ്റു വാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി സജീവന് അധ്യക്ഷനായി. അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.വി. ഹരിദാസ് അനുമോദന പ്രസംഗം നടത്തി.
സെക്രട്ടറി വിനോദ് കുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഖാദര്‍ പാണ്ഡ്യാല, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.കെ.മല്ലിക, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. മനോഹരന്, സി. ദേവരാജന്‍, ജെഎച്ച്ഐ ജയറാം, വി.ഇ.ഒ മുസ്തഫ എന്നിവര്‍ സംസാരിച്ചു.
Sorry, there was a YouTube error.