Categories
business

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് വജ്ര ഡയമണ്ട് എക്‌സിബിഷന് തലശ്ശേരിയില്‍ തുടക്കമായി

ഡയമണ്ട് ഫെസ്റ്റിനോടനുബന്ധിച്ച് ആകര്‍ഷകമായ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഒരുക്കുന്നത്.

ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് സംഘടിപ്പിക്കുന്ന വജ്ര ഡയമണ്ട് ഫെസ്റ്റിന് തലശ്ശേരിയില്‍ തുടക്കമായി. തലശ്ശേരി സിറ്റി സെന്ററില്‍ നടക്കുന്ന ഡയമണ്ട് ഫെസ്റ്റ് 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ബോചെ ഉദ്ഘാടനം ചെയ്തു.

അഡ്വ: എ എന്‍ ഷംസീര്‍ എംഎല്‍എ, ബോബി ഗ്രൂപ്പ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ അനില്‍ സി. പി, നഗരസഭാ കൗണ്‍സിലര്‍ ഫില്‍ഷാദ്, മെഡിക്കല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ: ഗോപാലകൃഷ്ണന്‍, മെഡിക്കല്‍ ഫൗണ്ടേഷന്‍ ജിഎം മിഥുന്‍ ലാല്‍, ബോബി ഗ്രൂപ്പ് പി.ആര്‍.ഒ ജോജി, ഡയമണ്ട് മാര്‍ക്കറ്റിങ് ഹെഡ് ജിജോ വി. എല്‍, മാനേജര്‍ രാജേഷ് കുമാര്‍, മാര്‍ക്കറ്റിങ് മാനേജര്‍ തേജ എന്നിവര്‍ പങ്കെടുത്തു.

ഡയമണ്ട് ഫെസ്റ്റിനോടനുബന്ധിച്ച് ആകര്‍ഷകമായ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഒരുക്കുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട്, കൂടാതെ പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് പ്രീമിയം വാച്ചുകള്‍, ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യ താമസം തുടങ്ങി നിരവധി സമ്മാനങ്ങളും ഉപഭോക്തക്കള്‍ക്ക് ലഭ്യമാവും.

0Shares

Leave a Reply

Your email address will not be published. Required fields are marked *