Categories
education Kerala local news trending

മരുഭൂമികൾ പൂക്കുന്നത് അനുഭവിച്ചറിഞ്ഞ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ; അംബികാസുതൻ മാങ്ങാട്

”സമസ്ത ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ജീവിത വീക്ഷണം പതിറ്റാണ്ടുകൾക്കു മുൻപ് കഥകളിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ബഷീർ.

കാഞ്ഞങ്ങാട്: മരുഭൂമികൾ പൂക്കുന്നത് അനുഭവിച്ചറിഞ്ഞ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു. കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ”സമസ്ത ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ജീവിത വീക്ഷണം പതിറ്റാണ്ടുകൾക്കു മുൻപ് കഥകളിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ബഷീർ. മലയാളത്തെ എക്കാലത്തെയും മികച്ച കൃതികളിൽ ഒന്നാണ് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശബ്ദങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. 1950കളിലെ എഴുത്തുകാരിൽ നിന്നും മലയാള ഗദ്യ ശൈലിയിൽ വേറിട്ടുനിന്ന എഴുത്തുകാരനാണ് അദ്ദേഹം ബഷീറിൻ്റെ പാരിസ്ഥിതിക വീക്ഷണം എല്ലാ കാലത്തും പ്രസക്തമാണെന്നും അംബികാസുതൻ മാങ്ങാട് പറഞ്ഞു. ബഷീറിൻ്റെ ജീവിതത്തിൻ്റെ അവസാന നാളുകളിലൊരു ദിവസം ബേപ്പൂരിലെ വൈലാലിലെ എം.എൻ വിജയൻ മാഷിനോടൊപ്പം സന്ദർശിച്ച ബഷീർ തൻ്റെ ജീവിതയാത്രയ്ക്കിടയിൽ മരുഭൂമി പൂക്കുന്നത അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് ബഷീർ പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു.

ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് രഞ്ജിരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ പി പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ വായനാനുഭവ കുറിപ്പ് മത്സരത്തെ വിലയിരുത്തി രവീന്ദ്രൻ രാവണേശ്വരം സംസാരിച്ചു. ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോ. എ.വി സുരേഷ് ബാബു, ഹെഡ്മാസ്റ്റർ എം.പി രാജേഷ് പി.ടി.എ വൈസ് പ്രസിഡണ്ട് ദിനേശൻ. ചെറുകഥാകൃത്ത് വി.എം മൃദുൽ എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ സ്വാഗതവും അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ എ.പി ദിൽന നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വായനാനുഭവം – കാസർകോടിൻ്റെ വായന – ജില്ലാതല മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ലയിലെ യുവ ജനങ്ങൾക്കായി സംഘടിപ്പിച്ച ചെറുകഥ മത്സരത്തിൽ വിജയിയായി ബഷീർ ചെറുകഥ സമ്മാനത്തിന് അർഹനായ വി.എം മൃദുൽ രണ്ടാം സ്ഥാനം നേടിയ പി.പി വിശാൽ എന്നിവർക്കും അംബികാസുതൻ മാങ്ങാട് പുരസ്കാരങ്ങൾ നൽകി. സ്കൂൾ വിദ്യാർത്ഥികളുമായി എഴുത്തുകാരൻ്റെ സർഗ സംവാദവും സംഘടിപ്പിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest