Trending News
കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പോസിറ്റീവ് ആകണമെന്നും വികസന കാര്യത്തിൽ നിതിൽ ഗഡ്കരിയെ മാതൃകയാക്കണമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിവാദമുണ്ടാക്കാനല്ല വികസനം കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. നിതിൻ ഗഡ്കരിയുടെ നൂറിലൊന്ന് താൽപര്യമെങ്കിലും വികസനകാര്യത്തിൽ മുരളീധരൻ കാണിക്കാൻ തയ്യാറാവണം.
Also Read
സംസ്ഥാന സർക്കാർ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് മനസിലാക്കണം. കപ്പടിക്കാനല്ല, വികസനമാണ് ഇടതുപക്ഷ സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. കഴക്കൂട്ടം മേൽപ്പാലം വന്നത് ബി.ജെ.പി നൽകിയ നിവേദനത്തെ തുടർന്നാണെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാനത്തെ 15 ദേശീയ പാതാ വികസന പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
Sorry, there was a YouTube error.