Categories
അമേരിക്കയുടെ നാവികസേനാ കപ്പല്‍ ഇന്ത്യന്‍ കടൽ മേഖലയിൽ; കടന്നു കയറ്റം അനുമതിയില്ലാതെ; പ്രതികരിക്കാതെ ഇന്ത്യ
സൈനിക പ്രവൃത്തികള്‍ നടത്താന്‍ പൊതുവെ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ അനുമതി കൂടിയേ തീരു. എന്നാല്‍ അനുമതിയില്ലാതെയാണ് യു.എസ്സിന്‍റെ കപ്പല്‍പ്പട നീങ്ങിയത്.
Trending News
ഇന്ത്യയുടെ അനുവാദമില്ലാതെ ലക്ഷ്വദ്വീപിനു സമീപത്തെ കടൽ മേഖലയിലേക്ക് കടന്നു കയറ്റം നടത്തി യുഎസ് നാവികസേന. യു.എസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയാണ് ലക്ഷ്വദ്വീപ് മേഖലയില്‍ അനുമതിയില്ലാതെ കടന്നത്. ലക്ഷ്വദ്വീല്‍ നിന്ന് 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് യു.എസ് കപ്പല്‍ എത്തിയതെന്നാണ് റിപ്പോർട്ട്.
Also Read
ഈ കടന്നുകയറ്റത്തിന് ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് അമേരിക്ക പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. കൂടാതെ മിസൈല്‍വേധ കപ്പലായ യു.എസ്എസ് ജോണ്‍ പോള്‍ ജോണ്‍സിന്‍റെ നീക്കം ”അന്താരാഷ്ട്ര നിയമത്തിന്” വിധേയമാണെന്നാണ് കപ്പല്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നത്.
അതേസമയം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സമുദ്ര സുരക്ഷാ നയത്തിന് വിരുദ്ധമാണ്. സൈനിക പ്രവൃത്തികള്‍ നടത്താന്‍ പൊതുവെ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ അനുമതി കൂടിയേ തീരു. എന്നാല്‍ അനുമതിയില്ലാതെയാണ് യു.എസ്സിന്‍റെ കപ്പല്‍പ്പട നീങ്ങിയത്. സംഭവത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Sorry, there was a YouTube error.