Categories
international news

വിദ്വേഷ പ്രസംഗങ്ങളും മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളും ഇന്ത്യയില്‍ വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു: അമേരിക്ക

വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനിടെ ആണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റെണി ബ്ലിങ്കൻ്റെപ്രസ്‌താവന

വാഷിങ്ടണ്‍: ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അത്രിക്രമങ്ങള്‍ എന്നിവയില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെണ്ടിൻ്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനിടെ ആണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റെണി ബ്ലിങ്കൻ്റെ പ്രസ്‌താവന.

ഇന്ത്യയില്‍ മതംമാറ്റ വിരുദ്ധ നിയമങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധാനാലയങ്ങളും ആക്രമിക്കുന്നത് എന്നിവയെല്ലാം ആശങ്കപ്പെടുത്തുന്ന വിധം വര്‍ധിക്കുകയാണ്.

അതേസമയം തന്നെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും ലോകത്ത് സജീവമാവുകയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെണ്ടിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 10 എണ്ണത്തിലും മതംമാറ്റം തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. വിവാഹം കഴിക്കുക ലക്ഷ്യമിട്ടുള്ള മതംമാറ്റം തടയാനായി ചില സംസ്ഥാനങ്ങള്‍ പിഴ ശിക്ഷയും നടപ്പാക്കിയിട്ടുണ്ട്.

അക്രമത്തില്‍ നിന്നും തങ്ങളെ സംരക്ഷിക്കാനും ന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താനുമുള്ള കേന്ദ്രസര്‍ക്കാറിൻ്റെ കഴിവില്‍ ഒരു വിഭാഗം ന്യൂനപക്ഷങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *