Categories
കോവിഡ് 19 കാലത്ത് നാടിന് സംരക്ഷണമേകിയ പോലീസ് ഉദ്യോഗസ്തർക്ക് മംഗലപാടി ജനകീയ വേദിയുടെ വക കണ്ണട കൈമാറി
Trending News
ഉപ്പള(കാസർകോട്): കോവിഡ് കാലത്ത് പൊരിവെയിലിൽ നാടിനെ സംരക്ഷിക്കാൻ പകലന്തിയോളം സൂര്യ താപവും, പൊടിയും ഏറ്റു വാങ്ങി കഠിനാധ്വാനം ചെയ്യുന്ന പോലീസുകാർക്ക് കണ്ണട വിതരണം ചെയ്തു. നാടിന് സംരക്ഷണ കവചം തീർത്ത പോലിസ് ഉദ്യോഗസ്ഥർക്ക് സാന്ത്വനത്തിൻ്റെ വർണ കവചം എന്നപോലെ അൾട്രാ വൈലറ്റ് പ്രൊട്ടക്ഷൻ സ്‌പെക്‌സുകൾ നൽകിയാണ് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ മാതൃകയായത്.
Also Read
ജനകിയ വേദി കൺവീനർ അബൂ തമാം ഡി.വൈ.എസ്പി ഹരീഷ് ചന്ദ്ര നായിക്ക്, സി.ഐ അനൂപ് എന്നിവരുടെ സാന്നിധ്യത്തിൽ കണ്ണടകൾ കൈമാറി. പല ഷിഫ്റ്റുകളിലായി പൊരിവെയിലത്ത് സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന 120 ഓളം പോലീസുദ്യോഗസ്ഥർക്ക് ആണ് ഇത് അല്പമെങ്കിലും ആശ്വാസം പകർന്നത്.
മംഗൽപാടി ജനകീയ വേദി പ്രവർത്തകരായ സിദ്ദിഖ് കൈകമ്പ, റൈഷാദ് ഉപ്പള, മഹമൂദ് കൈകമ്പ, അഷാഫ് മൂസകുഞ്ഞി, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Sorry, there was a YouTube error.