Categories
Gulf news tourism

ഹിറ ഗുഹയിലെ പാത നവീകരിക്കുന്നു; ആദ്യഘട്ടം പൂര്‍ത്തിയായി, വൈവിധ്യമാര്‍ന്ന ചരിത്ര സാംസ്‌കാരിക ടൂറിസം പദ്ധതികൾ

പ്രവാചകെൻറ ദിവ്യബോധനത്തിെൻ്റെ ചരിത്രം വിവരിക്കുന്ന എക്സിബിഷൻ ഹാള്‍

മക്ക: ചരിത്ര പ്രധാനമായ ‘ഹിറ ഗുഹ’യും അത് സ്ഥിതി ചെയ്യുന്ന ജബലുന്നൂറും (പ്രകാശ പര്‍വതം) സന്ദര്‍ശിക്കുന്നതിന് പുതിയ സംവിധാനം ഒരുങ്ങുന്നു. ഗുഹയിലേക്ക് സുരക്ഷിതമായി കയറിപ്പോകാൻ നിര്‍മിക്കുന്ന പാതയുടെ ആദ്യഘട്ടം പൂര്‍ത്തിയായതായി ഹിറ കള്‍ചറല്‍ സെൻറര്‍ അതോറിറ്റി അറിയിച്ചു.

പുതിയ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കി വരുന്ന പ്രത്യേക പാതയിലൂടെ സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ വഴി ജബലുന്നൂരിലെ മലകയറ്റം നിയന്ത്രിക്കും. മലയുടെ ഉച്ചിയിലുള്ള ഹിറ ഗുഹയിലെത്താൻ നിലവിലുള്ള വഴി അടയ്ക്കുകയും കൂടുതല്‍ സൗകര്യപ്രദമായ പുതിയ വഴി ഉടൻ തുറക്കുകയും ചെയ്യും.

ജബലുന്നൂറിൻ്റെ അടിഭാഗത്തുള്ള ഹിറ കള്‍ചറല്‍ സെൻ്റെര്‍ ആസ്ഥാനത്തു നിന്ന് ആരംഭിക്കുന്ന പ്രത്യേകം രൂപപ്പെടുത്തുന്ന പാതയിലൂടെ സഞ്ചരിച്ചാല്‍ ആളുകള്‍ക്ക് നിഷ്പ്രയാസം ഹിറ ഗുഹ കാണാൻ സാധിക്കും.

ഗുഹയിലേക്കുള്ള ഈ വഴിയുടെ വശങ്ങളില്‍ സൈൻ ബോര്‍ഡുകള്‍, സുരക്ഷാ സംവിധാനങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, വഴിവിളക്കുകള്‍ എന്നിവ സ്ഥാപിക്കും. കാല്‍നട യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും വിപുലമായ സംവിധാനങ്ങളാണ് ഈവിധം ഇവിടെ പൂര്‍ത്തിയായി വരുന്നത്.

ജബലുന്നൂറില്‍ 67,000 ചതുരശ്ര വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഹിറ കള്‍ചറല്‍ സെൻറര്‍ പദ്ധതി വൈകാതെ പൂര്‍ത്തിയാകും. ഹജ്ജ്, ഉംറ തീര്‍ഥാടകരടക്കമുള്ള സന്ദര്‍ശകരെയും സൗദിയിലെ താമസക്കാരെയും ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന ചരിത്ര, സാംസ്‌കാരിക, ടൂറിസ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. പ്രവാചകെൻറ ദിവ്യബോധനത്തിെൻ്റെ ചരിത്രം വിവരിക്കുന്ന എക്സിബിഷൻ ഹാള്‍, ഖുര്‍ആൻ മ്യൂസിയം എന്നിവ സെൻ്റെര്‍ ആസ്ഥാനത്ത് ഒരുക്കുന്നുണ്ട്.

പ്രദേശത്തിെൻ്റെ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കി വരുകയാണെന്നും മെച്ചപ്പെട്ട സംവിധാനങ്ങളുമായി ജബലുന്നൂറില്‍ ഒരുക്കുന്ന വിവിധ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ സന്ദര്‍ശകര്‍ക്ക് ഏറെ ഹൃദ്യമായ കാഴ്‌ചാനുഭവം സമ്മാനിക്കുമെന്നും ഹിറ കള്‍ചറല്‍ സെൻ്റെര്‍ ഓപറേറ്ററും സമയ ഇൻവെസ്റ്റ്മെണ്ട് കമ്പനി സി.ഇ.ഒയുമായ ഫവാസ് അല്‍ മെഹ്‌രിജ് പറഞ്ഞു.

മക്കയിലെ മസ്‌ജിദ്‌ ഹറമില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള ജബലുന്നൂറിലെ ഗുഹ കാണാൻ രാപ്പകല്‍ ഭേദമില്ലാതെയാണ് ആളുകളെത്തുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 621 മീറ്റര്‍ ഉയരത്തിലാണ് ഹിറ ഗുഹ സ്ഥിതി ചെയ്യുന്നത്.

മലയുടെ മുകളിലെത്താൻ ശരാശരി ഒന്നര മണിക്കൂര്‍ സമയം വേണം. ചെങ്കുത്തായ വഴിയിലൂടെ മുകളിലെത്തി 20 മീറ്റര്‍ താഴോട്ട് ഇറങ്ങിയാലേ ഗുഹാമുറ്റത്ത് എത്താൻ കഴിയൂ. പുതിയ റോഡിൻ്റെ പണി പൂര്‍ത്തിയാകുന്നതോടെ സന്ദര്‍ശകര്‍ക്ക് യാത്ര കൂടുതല്‍ സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest