Categories
നടന വേദികൾ ഉണർന്നു; ചന്ദ്രഗിരിയുടെ കുഞ്ഞോളങ്ങളെ തഴുകി കാസർകോട് ഉപജില്ലാ സ്‌കൂൾ കലോത്സവം
ബുധനാഴ്‌ച രാവിലെ മുതൽ വിവിധ വേദികളിലായി മത്സരങ്ങൾ
Trending News
കാസർകോട്: ചന്ദ്രഗിരിയുടെ കുഞ്ഞോളങ്ങളെ തഴുകിയ കൗമാര കലയുടെ അരങ്ങുണർന്നു. ചൊവ്വാഴ്‌ച രാവിലെ മുതൽ കാസർകോട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ വേദികളിൽ നൃത്തയിനങ്ങൾ ഉണർന്നു. ബി.ഇ.എം.എസ് സ്‌കൂളിലും ഗവൺമെണ്ട് ഹയർ സെക്കണ്ടറി സ്‌കൂളിലും മുനിസിപ്പൽ ടൗൺ ഹാളിലും മുനിസിപ്പൽ കോൺഫ്രൻസ് ഹാളിലും തുടങ്ങി വിവിധ വേദികളിൽ ആണ് കലാ മത്സരങ്ങൾ അരങ്ങേറിയത്.
Also Read
സംസ്‌കൃതം, മലയാളം, അറബിക്, ഉറുദു കലോത്സവങ്ങളിലായി നിരവധി കുട്ടികൾ മത്സരിച്ചു.
തിങ്കളാഴ്‌ചയാണ് സ്‌റ്റേജ് മത്സരങ്ങൾ തുടങ്ങിയത്. കുട്ടികളുടെ ഇംഗ്ലീഷ് സ്‌കിറ്റും നാടക മലയാള മത്സരങ്ങളും അരങ്ങിനെ ശ്രദ്ധേയമാക്കി.
എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി നാടോടി നൃത്തം, ഭരതനാട്യം, യക്ഷഗാനം,മൂകാഭിനയം, മോഹിനിയാട്ടം കുച്ചുപ്പുടി, കേരളനടനം, മാപ്പിള പാട്ട്, അറബനമുട്ട്, ദഫ്‌മുട്ട്, വട്ടപ്പാട്ട്, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, ഒപ്പന, തിരുവാതിര, മാർഗം കളി, ചവിട്ടുനാടകം, ദേശഭക്തിഗാനം, കഥാപ്രസംഗം, ഗ്രൂപ്പ് സോങ്, സംഘഗാനം, വഞ്ചിപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ ബുധനാഴ്‌ച രാവിലെ മുതൽ വിവിധ വേദികളിലായി നടക്കും.
Sorry, there was a YouTube error.