Categories
രാജ്യത്ത് ക്രമസമാധാനത്തിന്റെ കാര്യത്തില്‍ യു.പി ഒന്നാം സ്ഥാനത്തേക്ക് ; യോഗി ആദിത്യനാഥിനെ പ്രശംസയില്‍ മൂടി അമിത് ഷാ
രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ വികസനത്തിനായാണ് ബി.ജെ.പി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ യോഗി ആദിത്യനാഥ് യു.പിയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസിന്റെ ശിലാസ്ഥാപനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read
രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ വികസനത്തിനായാണ് ബി.ജെ.പി സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.‘2019 വരെയുള്ള ആറ് വര്‍ഷക്കാലം എനിക്ക് യു.പിയിലൂടെ ഒരുപാട് യാത്ര ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, യു.പി മുമ്പ് എങ്ങനെയായിരുന്നുവെന്ന് എനിക്ക് നന്നായി അറിയാം.
പടിഞ്ഞാറന്‍ യു.പിയില്‍ ക്രമസമാധാന പ്രശ്നം ഗുരുതരമായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ഭൂമാഫിയയുടെ അഴിഞ്ഞാട്ടം, കലാപങ്ങള്‍ എന്നിവ ഇവിടെ വ്യാപകമായിരുന്നു,’ അമിത് ഷാ പറഞ്ഞു.
Sorry, there was a YouTube error.