Categories
Kerala news

ആരോപണം മുസ്ലിം യുവാക്കൾക്ക് എതിരെ; ശക്തമായ നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി‌; അന്ന് കേരളത്തിൽ സംഭവിച്ചത് ഇന്ന് യുപിയിൽ

ലഖ്നൗ: ലൗ ജിഹാദ് സംസ്ഥാനത്ത് പിടിമുറുക്കുന്നതായി യു.പി പോലീസ്. ശക്തമായ നടപടി സ്വീകരികുമെന്ന് മുന്നറിയിപ്പുമായി ഉത്തർ‌പ്രദേശ് (യു.പി) മുഖ്യമന്ത്രി‌ യോഗി ആദിത്യ നാഥ്. മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ നിര്‍ബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്യുന്നതാണ് യുപിയിലെ വിവാദം. കേരളത്തില്‍ നേരത്തെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസും ഹൈക്കോടതിയും തള്ളിക്കളഞ്ഞ ഒരു അദ്ധ്യായമാണ് ഇന്ന് യുപിയിൽ വിവാദമായിരിക്കുന്നത്.

ആരോപണം മുസ്ലിം യുവാക്കൾക്ക് എതിരെ എന്നതിനാൽ യുപിയിൽ അത് ഏറ്റു പിടിക്കുകയാണ് യോഗി സർക്കാർ ചെയ്യുന്നത്. കാണ്‍പൂര്‍, മീറ്ററ്റ്, ലഖീംപൂര്‍ ഖേരി എന്നിവിടങ്ങളി “ലൗ ജിഹാദ്” വിവാഹം നടന്നു എന്നാണ് പറയുന്നത്. യുവതികളെ നിര്‍ബന്ധുച്ച്‌ മതം മാറ്റി വിവാഹം ചെയ്തതിന് തെളിവുണ്ടെന്ന് പോലീസ് പറയുന്നു. ഇതേ തുടർന്ന് ലൗ ജിഹാദ് തടയാന്‍ പുതിയ നിയമ നിര്‍മാണം പരിഗണനയിലാണെന്ന് യുപി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ പറഞ്ഞു.

കാണ്‍പൂരിലെ ജുഹി കോളനിയില്‍ വ്യത്യസ്ത മതസ്ഥര്‍ വിവാഹം ചെയ്ത സംഭവത്തിൽ അഞ്ച് യുവതികളുടെ കുടുംബങ്ങള്‍ പരാതിപ്പെട്ടതായും ഈ സാഹചര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ലഖീംപൂര്‍ ഖേരി ജില്ലയില്‍ കഴിഞ്ഞാഴ്ച ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ടു. മുസ്ലിം സുഹൃത്താണ് ഈ കേസിൽ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിരവധി തവണ പ്രതിയുമായി സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം മുൻനിർത്തി ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച്‌ കേസെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിന് നിര്‍ദേശം നല്‍കിയതായാണ് റിപ്പോർട്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest