Categories
Gulf national news

മുസ്ലിംലീ​ഗ് എം.പിമാരെ യു.പി പോലീസ് തടഞ്ഞു; ഗാസിയാബാദ് എത്തിയപ്പോഴാണ് 5 എം.പിമാർ സഞ്ചരിച്ച2 വാഹനങ്ങൾ തടഞ്ഞത്; സംഭവം ഇങ്ങനെ..

ദില്ലി: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തെ തുടർന്ന് സംഭവസ്ഥലത്തേക്ക് പോവുകയായിരുന്ന മുസ്ലിംലീ​ഗ് എം.പിമാരെ യുപി പോലീസ് തടഞ്ഞു. ​ഗാസിയാബാദ് ടോൾ ബൂത്തിൽ എത്തിയപ്പോഴാണ് 5 എം.പിമാർ സഞ്ചരിച്ച 2 വാഹനങ്ങൾ പോലീസ് തടഞ്ഞത്. സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുക്കുന്നത്. സംഭൽ സന്ദർശിക്കാൻ അനുമതി നൽകില്ലെന്നും മ‍ടങ്ങിപ്പോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. ലീഗ് എംപിമാർ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും അനുമതി ലഭിച്ചില്ല ഇതോടെ സംഘം മടങ്ങി. ഇടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, അഡ്വ. ഹാരിസ് ബീരാൻ, പിവി അബ്ദുൽ വഹാബ്, നവാസ് ഖനി തുടങ്ങിയ ലീഗ് എം.പിമാരാണ് അനുമതി ലഭിക്കാത്തതിനാൽ മടങ്ങിയത്. സമാധാന ശ്രമത്തിനായി സ്ഥലത്ത് എത്താനായിരുന്നു ലീഗ് എം.പിമാർ ശ്രമിച്ചത്. സംഭലിലേക്ക് പോകാനുള്ള ശ്രമം തുടരുമെന്നും പോലീസ് നിയന്ത്രണം കുറഞ്ഞ ശേഷം വീണ്ടും വരുമെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. മു​ഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിലാണ് സംബാൽ ജില്ലാ കോടതി സർവേ നടത്താൻ ഉത്തരവിട്ടത്. പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിട്ടു. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോ​ഗിക്കുകയും ചെയ്തു. തുടർന്ന് നടന്ന വെടിവെപ്പിൽ 4 പേർ മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം, സംഘർഷത്തിനിടെ അഭിഭാഷക കമ്മീഷൻ സർവേ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest