Categories
local news news

എൻ.എച്ച് 66 ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള പ്രദേശ വാസികളുടെ ജനകീയ കൂട്ടായ്മ നിലവിൽ വന്നു; സെപ്റ്റംബർ 6 ബഹുജന സമര സംഗമം

ചെർക്കള: എൻ.എച്ച് 66 ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള പ്രദേശ വാസികളുടെ ജീവന് ഭീഷണിയായും, സ്വസ്തമായ ഗതാഗത സംവിധാനം ഒരുക്കാതെയും നടത്തുന്ന അശാസ്ത്രീയ ഹൈവേ നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കുന്നതിന് വേണ്ടി ഇന്നലെ ചെർക്കള വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ സംയുക്ത ജനകീയ കൂട്ടായ്മ നിലവിൽ വന്നു. യോഗത്തിൽ ചെർക്കള മുതൽ ചട്ടൻചാൽ വരെയുള്ള മുഴുവൻ സമര സമിതി നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. ശക്തമായ പ്രതിഷേധമാണ് യോഗത്തിൽ ഉയർന്നത്. പ്രശ്ന പരിഹാരം ഉടനെ ഉണ്ടാവണമെന്നും അതുവരെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടുകൊണ്ട് 2024 സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ചെർക്കള ടൗണിൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന സമര സംഗമം നടത്തും. മുഴുവൻ ജന പ്രതിനിധികളും മത, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, വ്യാപാര, വ്യവസായ, ട്രേഡ് യൂണിയൻ തൊഴിലാളി, മഹിളാ, യുവജന, വിദ്യാർത്ഥി, സന്നദ്ധ സംഘടനകളും സമര സംഗമത്തിൽ അണിനിരക്കും. മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും അന്ന് മുതൽ തടയും. ബന്ധപ്പെട്ട മുഴുവൻ തലത്തിലെ ഉന്നതരും സൈറ്റ് എഞ്ചിനീയർമാരും സൂപ്പർ വൈസർമാരും സംയുക്തമായി ജനപ്രതിനിധികൾക്ക് മുന്നിൽ നിന്നും ഒപ്പുകൾവെക്കുന്ന കരാർ ഉടമ്പടിക്ക് മാത്രമേ ഇനി സമരത്തെ മയപ്പെടുത്താൻ സാധിക്കുള്ളൂ എന്നും മാസ്റ്റർ പ്ലാനും ഡീറ്റൈൽ പ്രൊജക്റ്റ്‌ റിപ്പോർട്ടും ലഭിക്കാതെ കരാർ ഒപ്പിടില്ലെന്നും സംയുക്ത സമര സമിതി തീരുമാനിച്ചു. ആയിരം അംഗങ്ങൾ ഉൾക്കൊള്ളുന്ന ബഹുജന സമര സംഗമം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. നാടിന്നായി ഓരോ ശ്വാസവും, പോരാടുക, വിജയിക്കുക എന്നതാണ് സമരത്തിൻ്റെ മുദ്രാവാക്യം. സമര സംഗമത്തിന് സംഘാടക സമിതി രൂപീകരിച്ചു. മൂസ്സ ബി ചെർക്കള ചെയർമാനും സത്താർ പള്ളിയാൻ വൈസ് ചെയർമാനായും ബൽരാജ് ബേർക്ക ജനറൽ കൺവീനറായും സിദ്ധീഖ് കനിയടുക്കം ട്രഷററായും യോഗത്തിൽ പങ്കെടുത്ത ഇരുപതോളം പേരെ കൺവീനർമാരായും യോഗം നിശ്ചയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *