Trending News
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബി.ജെ.പി അംഗം കീരോരി ലാല്‍ മീണയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ബില്‍ അവതരണം.
Also Read
ബില്‍ അവതരണത്തിന് അനുമതി നല്‍കരുതെന്ന് സി.പി.എം എം.പി എളമരം കരീം പറഞ്ഞു.
രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക ഘടനയേയും നാന്വാത്വത്തില്‍ ഏകത്വത്തെയും നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്‍ അവതിരിപ്പിക്കുന്നതിനെ എതിര്‍ത്തത്. ബില്‍ അവതരിപ്പിക്കുന്നതിനെ 63 പേര്‍ അനുകൂലിച്ചു. 23 പേര്‍ എതിര്‍ത്തു.
നേരത്തെ ബില്‍ അവതരിപ്പിക്കുന്നതിനായി പട്ടികയില്‍ പെടുത്തിയിരുന്നെങ്കിലും രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നില്ല. മതം പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും വ്യക്തിപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളാണ് ബില്ലില്‍ വിഭാവനം ചെയ്യുന്നത്.
Sorry, there was a YouTube error.