Categories
national news

ലക്ഷദ്വീപിൻ്റെ ഭാഗമായ ആള്‍ താമസമില്ലാത്ത 17 ദ്വീപുകളിലേക്ക് അനുമതിയില്ലാതെയുളള പ്രവേശനം നിരോധിച്ചു; കാരണം അറിയാം

ഉത്തരവ് ലംഘിച്ച് ദ്വീപുകളില്‍ പ്രവേശിക്കുന്നവര്‍ക്ക് ഐ.പി.സി 188-ാം പ്രകാരം ഒന്ന് മുതല്‍ ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയും ചുമത്തും.

ലക്ഷദ്വീപിൻ്റെ ഭാഗമായ ആള്‍ താമസമില്ലാത്ത 17 ദ്വീപുകളിലേക്ക് അനുമതിയില്ലാതെയുളള പ്രവേശനം നിരോധിച്ചു. ദ്വീപുകളിലേക്ക് പ്രവേശിക്കാന്‍ ഇനി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിൻ്റെ അനുമതി വേണം. ലക്ഷദ്വീപ് ജില്ലാ മജിട്രേറ്റിൻ്റെ 144-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.

ആൾത്താമസമില്ലാത്ത ദ്വീപുകൾ കേന്ദ്രീകരിച്ച് രാജ്യദ്രോഹ, നിമയവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിലാണ് അധികൃതരുടെ നീക്കം. ഇനിമുതൽ അത്തരം ദ്വീപുകളിലേക്ക് പ്രവേശിക്കാൻ ദ്വീപുനിവാസികൾക്ക് കളക്ട്രേറ്റിൽ നിന്നുള്ള അനുമതി ആവശ്യമാണ്.

ലഹരി മരുന്നുകളും ആയുധങ്ങളും മറ്റും ഒളിപ്പിക്കാനായി ഇവര്‍ ദ്വീപ് ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്നും ഇതിനാലാണ് ഇത്തരത്തിലുളള നിയന്ത്രണമെന്നും ഭരണകൂടം അറിയിച്ചു. ഉത്തരവ് ലംഘിച്ച് ദ്വീപുകളില്‍ പ്രവേശിക്കുന്നവര്‍ക്ക് ഐ.പി.സി 188-ാം പ്രകാരം ഒന്ന് മുതല്‍ ആറ് മാസം വരെ തടവും അല്ലെങ്കില്‍ പിഴയും ചുമത്തും.

0Shares

Leave a Reply

Your email address will not be published. Required fields are marked *