Categories
channelrb special health Kerala local news news

ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ആന്തരിക രക്തസ്രാവമില്ല എന്നത് ആശ്വാസം നൽകുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിനുമായി ഡോക്ടർമാർ

കൊച്ചി: കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനക്ക് ശേഷം മെഡിക്കൽ ബുള്ളറ്റിന് എന്ന നിലയിൽ ഡോക്ടർമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എം.എൽ.എ വെൻറ്റിലേറ്ററിൽ തുടരും. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആന്തരിക രക്തസ്രാവമില്ല എന്നത് ആശ്വാസം നൽകുന്നു. തലക്ക് പരിക്കേറ്റതിനാൽ കുറെ രക്തം പോയിട്ടുണ്ട്. ഇന്നലെ രണ്ട് യൂണിറ്റ് രക്തം കയറ്റിയിട്ടുണ്ട്. വാരിയെല്ല് ഒടിഞ്ഞതിനാൽ ലെൻസിൽ പറ്റിയിട്ടുള്ള പരിക്കാണ് ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത്. ശ്വാസകോശത്തിലെ ബ്ലഡ് ക്ളോട്ടിങ് ഇന്നലെ രാത്രിതന്നെ നീക്കം ചെയ്യാനായിട്ടുണ്ട്. തുടങ്ങി വിശദമായ മെഡിക്കൽ റിപ്പോർട്ടാണ് ഡോക്ടർമാർ പറഞ്ഞത്. കൂടുതൽ കാര്യങ്ങൾ നാളെ പറയാം എന്നും എന്തെങ്കിലും ആവശ്യമെങ്കിൽ വൈകിട്ട് പറയാമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിൽ കോൺഗ്രസ് നേതാക്കളുടെ നീണ്ട നിരതന്നെയുണ്ട്. സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘവും കൊച്ചിയിൽ തുടരുകയാണ്. അതേസമയം പരിപാടി നടത്തിയതിൽ സംഘാടകർക്ക് വലിയ വീഴ്ച സംഭവിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest