Categories
local news news

മധൂർ ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി ഭരണസമിതിയുടെ അഴിമതി; ഉന്നത തല അന്വേഷണം വേണം യു.ഡി.എഫ് ഉപവാസ സമരം സംഘടിപ്പിച്ചു

കാസറഗോഡ്: മധൂർ ഗ്രാമപഞ്ചായത്തിൽ വോട്ടർ പട്ടിക അച്ചടിച്ചതിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വിറ്റതിലും, കുടിവെള്ളം വിതരണം ചെയ്തതിലും, സ്ട്രീറ്റ് ലൈറ്റ് പദ്ധതിയിലും ലൈഫ് ഭവന പദ്ധതിയിൽ മുൻഗണനാ ലിസ്റ്റ് അട്ടിമറിച്ചതിലും ബി.ജെ. പി ഭരണ സമിതി നടത്തിയ അഴിമതിയിൽ ഉന്നതല അന്വേഷണം നടത്തി. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പട്ട് യു.ഡി.എഫ്. മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപവാസ സമരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ഉൽഘാടനം ചെയ്തു. ചെയർമാൻ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. കെ.പി.സി. സി. കുഞ്ഞി കണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. മാഹിൻ കേളോട്ട് ,രാജീവൻ നമ്പ്യാർ, സുമിത്രൻ പി.പി, അഡ്വ:ശംസുദ്ദീൻ, മജീദ് പട്ള സൈമ സി.എ, ജമീല അഹ്‌മ്മദ്, മുത്തലിബ് പാറക്കെട്ട്, ഹബീബ് ചെട്ടും കുഴി, ഹനീഫ് അറന്തോട്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, മഹ്മൂദ് വട്ടയക്കാട്, യു സഹദ് ഹാജി, സന്തോഷ് ഗ്രാസ്റ്റ, എം.എ ഖലീൽ, അബ്ദുസമദ് എസ്.പി നഗർ, കരീം ബാവ, നാസർ മീപു ഗിരി, എച്ച്.കെ അബ്ദുൽ റഹ്മാൻ, ഷിയാബ് പാറക്കെട്ട്, കലന്തർ ശാഫി, ജയരാജൻ, ബഷീർ മിപുഗിരി, സുബൈർ ചൂരി, ഇബ്രാഹിം കരിബളം, എൻ.എ ലത്തീഫ്, ജോഷി, മുസ്തഫ പള്ളം പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest