Categories
Kerala news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യു.ഡി.എഫ്. എം.എല്‍.എ.മാരും ഒരുമാസത്തെ ശമ്പളം മാറ്റിവെച്ചു; എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകും, വി ഡി സതീശന്‍

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി.എഫിലെ എല്ലാ എം.എല്‍.എ.മാരും ഒരുമാസത്തെ ശബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വയനാടിൻ്റെ പുനരധിവാസവുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുനരധിവാസം നടത്തുന്ന സമയത്ത് വീടുകളിലേക്ക് മടങ്ങുന്ന ആളുകളില്‍ വരുമാനം നഷ്ടപ്പെട്ടവരും അനാഥരായവരുമുണ്ട്. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയണമെന്നാണ് പ്രതിപക്ഷത്തിൻ്റെ അഭ്യര്‍ത്ഥന. ഇപ്പോള്‍ പ്രഖ്യാപിച്ചതിനു പുറമെ എല്ലാ സഹായവും യു.ഡി.എഫിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി 100 വീടുകള്‍ വച്ചുനല്‍കും.മുസ്ലീംലീഗ് വലിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി.എഫിലെ എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളില്‍ പങ്കാളികളാകും.

0Shares

Leave a Reply

Your email address will not be published. Required fields are marked *