Categories
പാനൂരിൽ കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മന്‍സൂറിന്‍റെ വീട് സന്ദര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍; ക്രൈംബ്രാഞ്ച് അന്വേഷണം അംഗീകരിക്കില്ലെന്ന് ചെന്നിത്തല
യഥാര്‍ത്ഥ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പറഞ്ഞ ചെന്നിത്തല ഇപ്പോഴത്തെ നിലയില്‍ അതുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കി.
Trending News
കൊല്ലപ്പെട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്‍റെ പാനൂരിലെ വീട് സന്ദര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പടെയുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. മന്‍സൂറിന്‍റെ കുടുംബത്തിന്‍റെ വേദന കാണാന്‍ കഴിയുന്നില്ലെന്നും നാളെ ഇതുപോലൊരു കൊലപാതകം ഉണ്ടാകാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Also Read
യഥാര്‍ത്ഥ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പറഞ്ഞ ചെന്നിത്തല ഇപ്പോഴത്തെ നിലയില്‍ അതുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടിയോട് അടുപ്പമുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് അന്വേഷണം നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും അതിനാൽ അന്വേഷണത്തിന് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം അംഗീകരിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനും അന്വേഷണം തേച്ചുമായ്ച്ചുകളയാനുമാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഏതറ്റം വരെയും പോയി നീതി നടപ്പാക്കുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
Sorry, there was a YouTube error.