Categories
യുവാവിൻ്റെ വയറ്റില്‍ കാപ്സ്യൂള്‍ രൂപത്തില്‍ മുക്കാല്‍ കോടിയുടെ സ്വര്‍ണം; കരിപ്പൂരില്‍ രണ്ട് പേര് പിടിയില്‍
ഈ വര്‍ഷം കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്ന് പോലീസ് പിടികൂടുന്ന 35-ാമത്തെ സ്വര്‍ണക്കടത്ത്
Trending News





മലപ്പുറം: അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. സ്വര്‍ണ്ണം കാപ്സ്യൂളുകള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിലാണ് യാത്രക്കാരനേയും സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിൽ എത്തിയ കള്ളക്കടത്ത് സംഘത്തിലെ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തത്.
Also Read
അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാന താവളത്തിൽ എത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഷഫീഖ് (34) ആണ് 1,260 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസിൻ്റെ പിടിയിലായത്.

ഈ വര്‍ഷം കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്ന് പോലീസ് പിടികൂടുന്ന 35-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.
സ്വര്‍ണ കള്ളക്കടത്ത് സംഘങ്ങളും സ്വര്‍ണ കവര്‍ച്ചാ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര് മരിക്കാനിടയായ രാമനാട്ടുകര സംഭവത്തിന് ശേഷമാണ് കോഴിക്കോട് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് നടപടികള്‍ കൈക്കൊണ്ടത്.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്