Categories
സായുധ വിപ്ലവ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന ലേഖനം; രാജ്യദ്രോഹക്കുറ്റം ചുമത്തി രണ്ട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ഇവരെ അറസ്റ്റ് ചെയ്‌തത് തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുക , ഭരണകൂടത്തിനെതിരായ നിലപാടുകള്‍ സ്വീകരിക്കുക, തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ്.
Trending News
രണ്ടു മാധ്യമപ്രവര്‍ത്തകരെ, സായുധ വിപ്ലവ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തു. ഇവരെ മണിപ്പൂരില്‍ പോലീസ് അറസ്റ്റ് ചെയ്തത് രാജ്യദ്രോഹക്കുറ്റം, യു.എ.പി.എ തുടങ്ങിയവ ചുമത്തിയാണ്.
Also Read
പ്രാദേശിക വാര്‍ത്ത ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ദ ഫ്രണ്ടിയര്‍ മണിപ്പൂര്‍’ എക്സിക്യൂട്ടീവ് എഡിറ്റര്‍ പഓജെല്‍ ചഓബ, എഡിറ്റര്‍ ഇന്‍ ചീഫ് ദിരേന്‍ സഡോക്പാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്‌തത് തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുക , ഭരണകൂടത്തിനെതിരായ നിലപാടുകള്‍ സ്വീകരിക്കുക, തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ്.
ഓണ്‍ലൈനില്‍ ‘റെവലൂഷനി ജേര്‍ണി ഇന്‍ എ മെസ്’ എന്ന തലക്കെട്ടോടെ ലേഖനം പ്രസിദ്ധീകരിച്ചത് ജനുവരി എട്ടിനാണ്. സംഭവത്തില്‍ ലേഖകനും രണ്ടു എഡിറ്റര്‍മാരുമാണ് പ്രതികൾ.
Sorry, there was a YouTube error.