Trending News


മംഗളൂരു: കാസര്‍കോട്- കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളിലും മംഗളൂരുവിലും എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ഇവരെ കോടതി റിമാണ്ട് ചെയ്‌തു. മംഗളൂരു സൂറത്ത്കല്‍ സ്വദേശികളായ ഷാക്കിബ് (27), നിസാര്‍ ഹുസൈന്‍ (34) എന്നിവരെയാണ് മംഗളുരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. സൂറത്ത്കല്‍ തടമ്പയില്‍ ബീച്ചില്‍ നിന്നാണ് കാറില്‍ എം.ഡി.എം.എ കടത്തുന്നതിനിടെ ഇരുവരെയും പിടികൂടിയത്. 2,60,000 രൂപ വിലമതിക്കുന്ന 52 ഗ്രാം എം.ഡി.എം.എ, ഒരു കാര്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, 1800 രൂപ തുടങ്ങിയവ പിടിച്ചെടുത്തു.
Also Read

ഷാക്കിബിനെതിരെ മോഷണത്തിനും കൊലപാതക ശ്രമത്തിനും 13 കേസുകള്‍ സൂറത്കല്‍ പൊലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്. ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി ഒളിവിലായിരുന്നു. നിസാര്‍ ഹുസൈനെതിരെ സകലേഷ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒമ്പത് കേസുകളുണ്ട്.
എന്‍.ഡി.പി.എസ് ആക്ട്, മോഷണം, കൊലപാതകശ്രമം എന്നീ കുറ്റങ്ങളും നിസാറിനെതിരെയുണ്ട്. നിസാറിനെതിരെ കോടതി വിവിധ കേസുകളിലായി ഏഴ് വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടെ ക്രിക്കറ്റ് ടൂര്‍ണമെണ്ടിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ നിസാര്‍ ഒളിവിലായിരുന്നു. ഇത് സംബന്ധിച്ച് വിട്‌ള പൊലീസ് നിസാറിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

Sorry, there was a YouTube error.