Categories
കേരളത്തിലെ 566 വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ; മുന്നിൽ മലപ്പുറം, പാലക്കാട് ജില്ലകൾ
എറണാകുളത്ത് 51 ഇടങ്ങളിലും നിയന്ത്രണമുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആറു വീതം വാർഡുകളിലാണ് നിയന്ത്രണമുള്ളത്.
Trending News
കേരളത്തിലെ 566 വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ. ഇവിടങ്ങളിലെ പ്രതിവാര രോഗവ്യാപനത്തോത് എട്ടിനു മുകളിലാണ്. 85 പഞ്ചായത്തുകളിലായി 566 വാർഡുകളാണ് അടയ്ക്കുന്നത്. വ്യാപനം കൂടുതലുള്ള മലപ്പുറം, പാലക്കാട് ജില്ലകളാണ് മുന്നിൽ.
Also Read
മലപ്പുറത്ത് 171ഉം പാലക്കാട് 102ഉം വാർഡുകൾ അടച്ചിടേണ്ടി വരും. ഇടുക്കി ജില്ലയിൽ ഒരിടത്തും നിയന്ത്രണമില്ല. തൃശൂരിൽ 85 വാർഡുകളിലാണു കടുത്ത നിയന്ത്രണമുള്ളത്. എറണാകുളത്ത് 51 ഇടങ്ങളിലും നിയന്ത്രണമുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആറു വീതം വാർഡുകളിലാണ് നിയന്ത്രണമുള്ളത്.
Sorry, there was a YouTube error.