Categories
Kerala local news

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ അറിവുകളും അനുഭവങ്ങളും പങ്കുവെച്ച് “കാരണവർകൂട്ടം” നടന്നു

കാസർകോട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പരിഷ്കരിക്കുന്നതിന് ആവശ്യമായ വസ്തുതകൾ ശേഖരിക്കുന്നതിന് കൊയോങ്കര പാടരശേഖരസമിതി പ്രദേശത്ത് അധിവസിക്കുന്നവരുടെ “കാരണവർകൂട്ടം” കൊയോങ്കര മലയാള കലാവേദിയിൽ നടന്നു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇ.എം.ആനന്ദവല്ലി അധ്യക്ഷയായിരുന്നു. മെമ്പർ എം.രജീഷ്ബാബു ആശംസയർപ്പിച്ചു. ബി.എം.സി കൺവീനർ എൻ.സുകുമാരൻ, കെ.വി.കൃഷ്ണപ്രസാദ് വൈദ്യർ എന്നിവർ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പരിഷ്കരണ നടപടികൾ വിശദീകരിച്ചു. വില്ലേജ് ഓഫീസർ ടി.വി.സന്തോഷ്കുമാർ, കെ.വി.മുകുന്ദൻ, കെ.പത്മനാഭൻ, പി.തമ്പാൻ നായർ, ശ്രീധരൻ കുണിയൻ, കൂവാരത്ത് ഗോവിന്ദൻ നായർ, പി.അപ്പുനായർ, ചന്ദ്രമതി.ടി എന്നിവർ പഴയകാലത്തെ കൃഷി രീതികൾ, വിത്തിനങ്ങൾ, കൃഷിഉപകരണങ്ങൾ, വിത്ത്സൂക്ഷിപ്പ് രീതികൾ, കന്നുകാലി പരിചരണം, തനത് മത്സ്യ ഇനങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത് പുതുതലമുറക്ക് പുത്തൻ അറിവും നവ്യാനുഭവവുമായി.

കാലാവസ്ഥാവ്യതിയാനം, അശാസ്‌ത്രീയമായ അണക്കെട്ട് നിർമിതി, പാടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കാൻ തടയണ നിർമ്മാണം, അക്കേഷ്യയുടെയും ഇതര അധിനിവേശ സസ്യങ്ങളുടെയും വർധനവ്, ഔഷധസസ്യങ്ങളുടെ ശോഷണം, വന്യമൃഗങ്ങളുടെയും പക്ഷികളുടെയും കടന്നുകയറ്റം എന്നിവ നിമിത്തം കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങളും പരാമർശിക്കപ്പെട്ടു. കലാവേദി പ്രവർത്തകർ മധുരക്കിഴങ്ങ് പുഴുങ്ങിയതും വെല്ലക്കാപ്പിയും നൽകി കാരണവന്മാരെ വരവേറ്റത് നവ്യാനുഭവമായി. ലാവേദി സെക്രട്ടരി ടി.ബാലൻ സ്വാഗതവും പാടശേഖരസമിതി പ്രസിഡണ്ട് ടി.അജിത നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest