Categories
articles Kerala local news

കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു

കാസർഗോഡ്: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം കാസർഗോഡ്, താലൂക്ക് വ്യവസായ ഓഫീസ് ഹൊസ്ദുർഗ്, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംരംഭക സഭ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ ബാവ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാഷിം കാരോളം അധ്യക്ഷനായി. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ ആയിറ്റി മുൻ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട്, ഫായിസ് ബീരിച്ചേരി, സാജിത സഫറുള്ള, കെ.വി.കാർത്ത്യാനി എന്നിവർ ആശംസകളർപ്പിച്ചു. നീലേശ്വരം ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ അഭിൻ മോഹൻ സംരംഭകസഭ നിയന്ത്രിച്ചു.പി.എം.എഫ്.എം.ഇ ഡിആർപി ദേവകുമാർ, തൃക്കരിപ്പൂർ പഞ്ചായത്തിൽ വരുന്ന വിവിധ ബാങ്കുകളിലെ മാനേജർമാർ, KSEB സബ് എഞ്ചിനീയർ മാരായ ജനാർദ്ദനൻ വി, വിനോദ് കുമാർ എന്നിവർ സംരംഭകരുമായുള്ള ചർച്ചയിൽ പങ്കെടുത്തു. സംരംഭകർ ഉന്നയിച്ച സബ്സിഡി, ലൈസൻസ്, ബാങ്ക് ലോൺ എന്നിവയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്ക് പരിഹാരങ്ങൾ നിർദേശിച്ചു. സംരംഭക സഭക്ക് പഞ്ചായത്ത് വ്യവസായ വികസന എക്സിക്യൂട്ടീവ് അശ്വതി പി നന്ദി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *