Categories
മുസ്ലിം ലീഗിന് തലവേദനയായി ആരിക്കാടി കോട്ടയിലെ നിധി വേട്ട; പഞ്ചായത്ത് വൈസ് പ്രസിഡഡിൻ്റെ രാജി ആവശ്യം ശക്തമാകുന്നു; മുജീബ് കമ്പാർ രാജിവെക്കുമോ.?
Trending News





കുമ്പള: ആരിക്കാടി കോട്ടയിലെ കിണറില്‍ നിന്ന് നിധി കുഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ വളഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേർക്കും ജാമ്യം അനുവദിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ അടക്കം അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടത്. ഇവർ ഉപയോഗിച്ച രണ്ട് കാറുകളും പിക്കാസ്, കൈക്കോട്ട്, കയര്‍, കൊട്ട എന്നിവയും കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ എന്ന മുജീബ് റഹ്മാന്‍ (40), പൊവ്വല്‍ മുളിയാറിയിലെ ഫിറോസ്(27), മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ജാഫര്‍ (40), പാലക്കുന്ന് കുന്നുങ്കൈയിലെ അജാസ്(26), നിലേശ്വരം ബങ്കളത്തെ സഹദുദ്ധീന്‍(26) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി വിനോദ് കുമാര്‍, കുമ്പള എസ്.ഐ കെ.കെ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള കുമ്പള ആരിക്കാടി കോട്ടയിലെ കിണറിലാണ് സംഘം നിധി വേട്ട നടത്തിയത്. കാട് മൂടിയ ആള്‍മറയില്ലാത്ത കിണറിനകത്ത് രണ്ടുപേരാണ് ഇറങ്ങി കുഴിയെടുത്തത്. ബാക്കിയുള്ളവർ സമീപത്ത് ഇവർക്ക് കൂട്ടുനിന്നു. ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാരാണ് സ്ഥലത്തെത്തി പോലീസിനെ വിവരം അറിയിച്ചത്. ഇതോടെ പോലീസ് എത്തി അഞ്ചുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also Read
അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ട ഇവരുടെ മറ്റു ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്. അതേസമയം ഇതിന് പിന്നാലെ കോട്ടയിൽ ഉണ്ടായ തീപിടുത്തവും സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. നിധി വേട്ടയിലും അന്ധവിശ്വസത്തിലും മുജീബിൻ്റെ പ്രവർത്തിയിൽ വെട്ടിലായിരിക്കുകയാണ് മുസ്ലിം ലീഗ്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാറിൻ്റെ രാജി ആവശ്യപെട്ടും വിശദമായ അന്വേഷണം ആവശ്യമാണെന്നും വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപെടുന്നു. ഇവരെ ജാമ്യത്തിൽ വിട്ടതിന് എതിരെയും ബിജെപി, കോൺഗ്രസ്, എസ്.ഡി.പി.ഐ അടക്കമുള്ളവർ രംഗത്തുണ്ട്. മുസ്ലിം ലീഗിലെ വലിയൊരു വിഭാഗവും രാജി ആവശ്യം ഉന്നയിക്കുകയാണ്.

Sorry, there was a YouTube error.