Categories
news

സഞ്ചരിച്ചുകൊണ്ട് ഭക്ഷണം പാചകം ചെയ്യാം, ഉറങ്ങാം; ‘ ചലിക്കുന്ന വീട്’ എന്ന വിശേഷണവുമായി ആഡംബര വാഹനശ്രേണിയില്‍ മാര്‍കോ പോളോ

നാല് പേര്‍ക്ക് ഇതിനുള്ളില്‍ കിടക്കാന്‍ സാധിക്കും. മുന്‍ സീറ്റുകള്‍ 360 ഡിഗ്രിയിലാക്കിയാണ് കിടക്കാനുള്ള സ്ഥലം സജ്ജീകരിക്കുക.

ആഡംബര വാഹനശ്രേണിയില്‍ ഇടംപിടിക്കാന്‍ മേഴ്‌സിഡന്‍സ് ബെന്‍സിന്‍റെ ആരും പ്രതീക്ഷിക്കാത്ത മോഡല്‍ എത്തി. 2020 ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ചലിക്കുന്ന കാറെത്തുന്നു. വി ക്ലാസ് മാര്‍കോ പോളോ ആണ് കാണികളെ ആകര്‍ഷിക്കാനെത്തുന്നത്. ബെന്‍സ് വി ക്ലാസ് ആണ് മാര്‍കോ പോളോ നിര്‍മ്മിച്ചിരിക്കുന്നത്.

ഒരു വാന്‍ മാതൃകയിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം റൂഫില്‍ ഒരു ടെന്‍ഡും ഉണ്ട്. ചലിക്കുന്ന വീടെന്നാണ് വിശേഷണം. നവംബര്‍ അവസാനത്തോടെ പുതിയ മോഡല്‍ വിപണിയിലെത്തും. സഞ്ചരിച്ചുകൊണ്ട് ഭക്ഷണം പാചകം ചെയ്യാനും ഉറങ്ങാനും സാധിക്കുന്ന വാഹനമാണിത്. ഗ്യാസ് സ്റ്റൗ, സിങ്ക്, ഫ്രിഡ്ജ്, ഫോള്‍ഡബിള്‍ ടേബിള്‍, സീറ്റുകളും മടക്കിവെക്കുന്നതാണ്, തുറന്നാല്‍ അത് കിടക്കയായി ഉപയോഗിക്കാം. ഇത്തരത്തിലാണ് കാറിനുള്ളിലെ സജ്ജീകരണങ്ങള്‍.

നാല് പേര്‍ക്ക് ഇതിനുള്ളില്‍ കിടക്കാന്‍ സാധിക്കും. മുന്‍ സീറ്റുകള്‍ 360 ഡിഗ്രിയിലാക്കിയാണ് കിടക്കാനുള്ള സ്ഥലം സജ്ജീകരിക്കുക. നാല് സീറ്റോ, ആറ് സീറ്റോ ഈ കാറില്‍ സജ്ജീകരിക്കാനാകും. രണ്ട് ലിറ്റര്‍ എഞ്ചിനാണ് മൈക്രോ പോളോയിലുള്ളത് രണ്ട് മോഡലുകള്‍ ഇറക്കിയിട്ടുണ്ട്. മാര്‍കോ പോളോ ഹൊറിസോണും മാര്‍കോ പോളോയും. 1.38 കോടി, 1.46 കോടി എന്നിങ്ങനെയാണ് ഷോറൂം വില.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest