Categories
national news

എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി വൻ അപകടം; നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്‍ഡയില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ നാലുപേര്‍ മരിച്ചു. ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനിൻ്റെ നിരവധി കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചണ്ഡീഗഡില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റാനുള്ള കാരണം വ്യക്തമല്ല. ഗോണ്‍ഡയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം. ചില കോച്ചുകള്‍ തലകീഴായി മറിഞ്ഞു. പന്ത്രണ്ടോളം ബോഗികള്‍ പാളം തെറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. എസി കോച്ചിൻ്റെ നാലുബോഗികളും പാളം തെറ്റിയവയില്‍ ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുരക്ഷാ ഉദ്യോഗസ്ഥരോട് ഉടന്‍ സംഭവ സ്ഥലത്തെത്താന്‍ നിര്‍ദേശം നൽകുകയും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും ഉത്തരവിട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *