Categories
entertainment

ടൊവിനോ ചിത്രം ‘വഴക്ക്’ കൊറിയയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്

കൊറിയ: സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ടൊവിനോ തോമസിന്‍റെ വഴക്ക് കൊറിയയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയായ FFSA-SEOUL 2022 ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ട്വിറ്ററിലൂടെയാണ് താരം ഈ വാർത്ത പങ്കുവെച്ചത്. കനി കുസൃതിയാണ് ചിത്രത്തിലെ നായിക. വർത്തമാനകാലത്ത് സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് വഴക്ക് കൈകാര്യം ചെയ്യുന്നതെന്നും സനൽ പറഞ്ഞു. ടൊവീനോ തോമസ്, കനി കുസൃതി എന്നിവരെ കൂടാതെ മറ്റൊരു സംസ്ഥാന അവാർഡ് ജേതാവായ സുദേവ് നായരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചന്ദ്രു സെൽവരാജ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൊവീനോ തോമസ് പ്രൊഡക്ഷൻസും പാരറ്റ് മൗണ്ട് പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

0Shares