Categories
local news news

കൊറോണ വൈറസിനെ തടയാൻ ആരോഗ്യ വകുപ്പ് ശ്രമം നടത്തുമ്പോൾ മറുവശത്ത് കള്ള് ഷാപ്പ് ലേലവും സംഘർഷവും

കേന്ദ്ര, കേരളാ സര്‍ക്കാരുകളുടെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്‌ സംസ്ഥാനത്ത് കള്ള് ഷാപ്പ് ലേലം ചെയ്യുന്നത് ശരിയല്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

കൊവിഡ്- 19 പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സർക്കാർ കർശനമായി നടപ്പിലാക്കുമ്പോൾ തന്നെ കള്ള് ഷാപ്പ് ലേലം ചെയ്ത നടപടി എക്‌സൈസ് വകുപ്പിനെതിരെ പ്രതിഷേധമുണ്ടാക്കി. ലേല നടപടികൾ നടത്തുന്ന ഹാളിലേക്ക് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ഇടിച്ചുകയറുകയും പ്രതിഷേധം നടത്തുകയും ചെയ്തു. കാസർകോട് കലക്ടറേറ്റ് ഹാളിലേക്ക് ഇടിച്ചുകയറിയ പ്രതിഷേധക്കാരെ പോലീസും എക്‌സൈസ് ഉദ്യോഗസ്ഥർ ചേർന്ന് തടഞ്ഞു. ഇത് കുറച്ചുസമയത്തേക്ക് സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു.

കാസര്‍കോട്, കോട്ടയം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലാണ് ലേലനടപടികള്‍ പുരോഗമിച്ചത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. സംഭവം കൂടുതൽ രൂക്ഷമാകാതിരിക്കാൻ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി.

കേന്ദ്ര, കേരളാ സര്‍ക്കാരുകളുടെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്‌ സംസ്ഥാനത്ത് കള്ള് ഷാപ്പ് ലേലം ചെയ്യുന്നത് ശരിയല്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അതേസമയം ലേല നടപടികള്‍ നിര്‍ത്തിവെക്കാത്ത എക്‌സൈസ് വകുപ്പ് എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് ലേലം നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *