Categories
യൗവനത്തിലേക്ക് മടങ്ങാന്‍ കഴിവുള്ള കടല്‍ ജീവി; വാര്‍ദ്ധക്യം അകറ്റാനും ദീര്‍ഘായുസ് നേടാനും ഈ കടല്‍ജീവിക്ക് പിന്നാലെ ശാസ്ത്രലോകം
ചില ജീവികള്‍ക്ക് കാലത്തിന് പിന്നോട്ട് സഞ്ചരിക്കാന്‍ കഴിയും
Trending News


മരണം പിടിതരാനാവാത്ത ഒരു സത്യമാണ്. വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്തിയാല്‍ ഒരു പരിധിവരെ മരണത്തെയും നമുക്ക് തടയാനാവും. ദീര്‍ഘായുസ്, വാര്‍ദ്ധക്യം, അമര്‍ത്യത എന്നീ ചിന്തകള്‍ക്ക് കടല്‍ ജീവിയായ ജെല്ലി ഫിഷില്‍ നിന്നും മറുപടി കണ്ടെത്താനാവും എന്ന വിശ്വാസത്തിലാണ് ശാസ്ത്രലോകം ഇപ്പോള്‍. വാര്‍ദ്ധക്യത്തിന് പിടികൊടുക്കാതെ യൗവനത്തിലേക്ക് മടങ്ങാന്‍ കഴിവുള്ള കടല്‍ ജീവിയാണ് ജെല്ലിഫിഷ്.
Also Read
സ്പാനിഷ് ഗവേഷകരാണ് ജെല്ലി ഫിഷായ ടൂറിറ്റോപ്‌സിസ് ഡോര്‍ണിയുടെ ജനിതകഘടനയെ മനസിലാക്കാനുള്ള പ്രയത്‌നം ആരംഭിച്ചത്.

ഈ ജെല്ലി ഫിഷിൻ്റെ ആയുര്‍ ദൈര്‍ഘ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്നതോടെ വന്‍ കണ്ടുപിടുത്തമാവും ഉണ്ടാവുക. ജെല്ലി ഫിഷിനെ മരണം ഒഴിവാക്കാന്‍ സഹായിക്കുന്ന വിവിധ ജനിതക രഹസ്യങ്ങള്‍ കണ്ടെത്തേണ്ടി വരും. യൂണിവേഴ്‌സിറ്റി ഓഫ് ഒവിഡോയിലെ ഡോ കാര്‍ലോസ്‌ലോപ്പസ് ഓട്ടിൻ്റെ നേതൃത്വത്തിലാണ് പഠനം.
ജെല്ലിഫിഷിൻ്റെ സവിശേഷമായ ദീര്‍ഘായുസ്സിൻ്റെ രഹസ്യം കണ്ടെത്താനും മനുഷ്യ വാര്‍ദ്ധക്യത്തെ കുറിച്ചുള്ള പുതിയ സൂചനകള്‍ കണ്ടെത്താനുമുള്ള പഠനത്തില്‍ ജീവിയുടെ ജനിതക ശ്രേണി മാപ്പ് സംഘം ചെയ്തു. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിൻ്റെ പ്രൊസീഡിംഗ്‌സില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജെല്ലി ഫിഷുകള്‍ രണ്ട് തരത്തിലുള്ള ജീവിത ചക്രത്തിലൂടെയാണ് കടന്ന് പോകുന്നത്. ശാരീരിക പക്വത വരാത്ത കാലഘട്ടവും, വളര്‍ച്ച പൂര്‍ത്തീകരിച്ച കാലവുമാണിത്. ലൈംഗിക പക്വതയില്‍ എത്തുന്നതുവരെ പ്രായമാകുന്നത് തടയാനും തിരികെ ലാര്‍വ ഘട്ടത്തിലേക്ക് മടങ്ങാനും ഇവയ്ക്ക് കഴിവുണ്ട്.
ചില ജീവികള്‍ക്ക് കാലത്തിന് പിന്നോട്ട് സഞ്ചരിക്കാന്‍ കഴിയും. ഈ അറിവില്‍ നിന്നും നമ്മെ കീഴടക്കുന്ന വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങള്‍ക്ക് മികച്ച ഉത്തരം കണ്ടെത്താനാവുമെന്ന് അസ്റ്റൂറിയന്‍ സര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി പ്രൊഫസര്‍ കാര്‍ലോസ് ലോപ്പസ് ഓട്ടിന്‍ പറയുന്നു.

Sorry, there was a YouTube error.