Categories
Kerala local news

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ് നിരവധി പേർക്ക് പരിക്ക്; ഒരാളെ ആന തൂക്കി എറിഞ്ഞു; 21 പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ് നിരവധി പേർക്ക് പരിക്ക്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ തൂക്കി എറിഞ്ഞു. ഇയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേർച്ചയുടെ അവസാന ദിവസമായതിനാൽ വലിയ ആൾത്തിരക്കുണ്ടായിരുന്നു. ആന മദമിളകിയതോടെ ജനം പരിഭ്രാന്തരായി ഓടാൻ തുടങ്ങി ഇതോടെ തിക്കിലും തിരക്കിലും പെട്ടാണ് നിരവധി പേർക്ക് പരിക്കേറ്റത്. പാപ്പാൻമാരുടെ ആമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കാനായി. മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റുകയും ഇടഞ്ഞ ആനയെ പാപ്പാൻ തളച്ച് ശാന്തനാക്കുകയും ചെയ്തു. എട്ടു ദിവസമായി തുടരുന്ന നേർച്ചയുടെ സമാപനത്തിലായിരുന്നു സംഭവം. പുലർച്ചെ പന്ത്രണ്ടരയോടെ നടന്ന ചടങ്ങിനിടെയാണ് ആന ഇടഞ്ഞത്. തിക്കിലും തിരക്കിലും പെട്ട് 21 പേർക്കാണ് പരിക്ക്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ ആന തൂക്കിയെടുത്ത് എറിഞ്ഞയാളുടെ ആരോഗ്യനില ഗുരുതരമാണ്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest