Categories
നെൽവയൽ പാടശേഖരം മൂന്നാംവിള കൃഷിക്ക് അനുയോജ്യമാക്കും; തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിൻ്റെ കയര്‍ ഭൂവസ്ത്രം പദ്ധതിക്ക് തുടക്കം
കൃഷിക്കാവശ്യമായ കൈത്തോട് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു
Trending News
തൃക്കരിപ്പൂര്‍ / കാസർകോട്: ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൃഷി വകുപ്പുമായി സംയോജിപ്പിച്ച് കൊയോങ്കര- തങ്കയം പാടശേഖരത്തില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് കൃഷിക്കാവശ്യമായ കൈത്തോട് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു.
Also Read
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ പ്രവൃത്തി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ ഏ.കെ ഹാഷിം അധ്യക്ഷനായി.
കൈത്തോട് നിര്‍മ്മിക്കുന്നത് വഴി ഒന്നാം വിള കൃഷി ചെയ്യുന്ന പാടങ്ങളെ മൂന്നാം വിളകൃഷി ചെയ്യുന്നതിന് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൃഷി ഓഫീസര്‍ എ.രജീന, കയര്‍ഫെഡ് ഉദ്യോഗസ്ഥന്‍ അനില്‍ കുമാര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
വാര്‍ഡ് മെമ്പര്‍ സീതാ ഗണേഷന്‍ സ്വാഗതം പറഞ്ഞു എട്ടാം വാര്‍ഡ് മെമ്പര്‍ രജീഷ് ബാബു ആശംസയര്‍പ്പിച്ചു. എന്‍.ആര്‍.ഇ.ജി.എ ഓവര്‍സീയര്‍ സാജിദ് എ.ജി, പാടശേഖര സമിതി അംഗങ്ങള്‍, തൊഴിലുറപ്പ് മേറ്റുമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.ആര്‍.ഇ.ജി.എ അക്രഡിറ്റഡ് എഞ്ചിനീയര്‍ ശ്യാമിലി.പി നന്ദി പറഞ്ഞു.
Sorry, there was a YouTube error.