Categories
business health local news

കോവിഡ് പടർന്ന് പിടിച്ച ലോക് ഡൗൺ കാലത്ത് സ്വയം മറന്ന് നാടിൻ്റെ രക്ഷക്ക് വേണ്ടി അണുനശീകരണത്തിന് ഇറങ്ങി; ആദരം ഏറ്റുവാങ്ങി കാസർകോട്ടെ മൂന്ന് യുവാക്കൾ

കാസർകോട്: സിറ്റി ഗോൾഡ് 20 ആം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന ‘CGD FEAST 2020’ ഫെസ്റ്റിവലിന്‍റെ മൂന്നാം വീക്കിലി നറുക്കെടുപ്പ് കാസർകോട് ഷോറൂമിൽ നടന്നു. നറുക്കെടുപ്പിന്‍റെ ഭാഗമായി ഈ ആഴ്ച്ച മൂന്നുപേരെ ആദരിച്ചു. സിറ്റി ഗോൾഡ് ഓഫീസിൻ്റെ ഉദ്‌ഘാടനവും നടന്നു.

കോവിഡ് പടർന്ന് പിടിച്ച ലോക് ഡൗൺ കാലത്ത് സ്വയം മറന്ന് നാടിൻ്റെ രക്ഷക്ക് വേണ്ടി അണുനശീകരണത്തിന് ഇറങ്ങിയ ഷംസീർ കെ.എസ്, സിദ്ദിഖ് അടക്കത്ത്ബയൽ , മുനീർ ബീരാൻ എന്നി മൂന്ന് യുവാക്കളെയാണ് സിറ്റി ഗോൾഡ് ആദരിച്ചത്. മൂന്ന് പേരെയും സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാടിൻ്റെ സാനിധ്യത്തിൽ വ്യവസായി യഹ്‌യ തളങ്കര പോന്നാടയണിയിച്ച് ആദരിച്ചത്. ചടങ്ങിൽ വി.എം മുനീർ അടക്കം നിരവധി പ്രമുഖർ സംബന്ധിച്ചു.

ഈ ആഴ്ചയിലെ വീക്കിലി നറുക്കെടുപ്പ് യഹിയ തളങ്കര നിർവഹിച്ചു. കഴിഞ്ഞ ആഴ്ചയിലെ നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപെട്ട വിജയിക്കുള്ള സമ്മാനവും കൈമാറി. ഡിസംബര്‍ 31 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിലെ മൂന്നാം നറുക്കെടുപ്പാണ് ശനിയാഴ്ച്ച നടന്നത്. സിറ്റി ഗോൾഡ് ഓഫീസിൻ്റെ ഉദ്‌ഘാടനം വ്യവസായി യഹ്‌യ തളങ്കര നിർവഹിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *